ഇടുക്കി : ഇടുക്കിയിലെ നെടുങ്കണ്ടത്ത് ജീപ്പ് മറിഞ്ഞ് തൊഴിലാളികള്‍ക്ക് പരിക്ക്. രാമക്കല്‍മേട് സ്വദേശികളായ എട്ടു തൊഴിലാളിയാണ് അപകടത്തിപ്പെട്ടത്. നെടുങ്കണ്ടം പുഷ്പകണ്ടത്ത് ഇന്ന് വൈകിട്ട് നാലരയോടെയാണ് അപകടം നടന്നത്. പുഷ്പകണ്ടത്തെ ഏലത്തോട്ടത്തില്‍ ജോലി കഴിഞ്ഞ് ജീപ്പില്‍ മടങ്ങിവരുകയായിരുന്ന തൊഴിലാളികളാണ് അപകടത്തിലായത്.
റോഡിലൂടെ വരുന്നതിനിടയില്‍ ജീപ്പ് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. നിയന്ത്രണം വിട്ട ജീപ്പ് റോഡില്‍ തന്നെയാണ് മറിഞ്ഞത്. ജീപ്പ് തോട്ടത്തിലേക്ക് പോകാത്തതിനാല്‍ വലിയ അപകടമാണ് ഒഴിവായത്. അപകടം നടന്നയുടനെ തന്നെ ജീപ്പിലുണ്ടായിരുന്ന തൊഴിലാളികളെ നെടുങ്കണ്ടത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു.പരുക്കുകൾ ഗുരുതരമല്ല.
0 Comments