banner

പ്രമേഹത്തിനെ തിരിച്ചറിഞ്ഞില്ലെങ്കിൽ പണി കിട്ടും!, അറിയുക ഇവ പ്രാരംഭ ലക്ഷണങ്ങളാവാം

പ്രമേഹത്തിന്റെ ചില പ്രാരംഭ ലക്ഷണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം  

നിങ്ങൾ സാധാരണയിൽ നിന്ന് കൂടുതൽ തവണ മൂത്രമൊഴിക്കുന്നുണ്ടെങ്കിൽ ശ്രദ്ധിക്കുക. അത് ഉയർന്ന രക്തത്തിലെ പഞ്ചസാരയുടെ ലക്ഷണമാകാം. രക്തത്തിൽ ഗ്ലൂക്കോസിന്റെ അളവ് കൂടുതലാണെങ്കിൽ, നമ്മുടെ ശരീരത്തിൽ നിന്ന് അധിക പഞ്ചസാര ഫിൽട്ടർ ചെയ്തുകൊണ്ട് വൃക്കകൾ ക്രമീകരിക്കാൻ ശ്രമിക്കുന്നു. അതിനാൽ, ഇടയ്‌ക്കിടെയുള്ള മൂത്രമൊഴിക്കൽ പ്രത്യേകിച്ച് രാത്രിയിൽ, പ്രമേഹത്തിന്റെ ലക്ഷണമായി വിദ​ഗ്ധർ ചൂണ്ടിക്കാട്ടുന്നു.

നമ്മുടെ ശരീരത്തിന് ഊർജം ലഭിക്കുന്നത് ഗ്ലൂക്കോസിൽ നിന്നാണ്. നിങ്ങൾ ഒരു പ്രമേഹരോഗിയാണെങ്കിൽ, നിങ്ങളുടെ ശരീരത്തിന്റെ ഇൻസുലിൻ പ്രതിരോധം ഗ്ലൂക്കോസിനെ പേശികളിലേക്ക് കടക്കുന്നതിൽ നിന്നും ഊർജ്ജം നൽകുന്നത് തടയുന്നു. ഒരു കാരണവുമില്ലാതെ ഭാരം കുറയുന്നുണ്ടെങ്കിൽ സൂക്ഷിക്കുക.

രാത്രിയിൽ ഇടയ്‌ക്കിടെ മൂത്രമൊഴിക്കുന്നത് ഉറക്കം തടസ്സപ്പെടുത്തുന്നതിനും നിർജ്ജലീകരണത്തിനും കാരണമാകും. കൂടാതെ, ഗ്ലൂക്കോസിൽ നിന്ന് ആവശ്യമുള്ള ഇന്ധനം ലഭിക്കാത്തതിനാൽ ശരീരത്തിന് ഊർജ്ജം കുറയുന്നു. നിരന്തരം ക്ഷീണം ദൈനംദിന പ്രവർത്തനങ്ങളെ ബാധിക്കും.

ഉയർന്ന രക്തത്തിലെ പഞ്ചസാരയുടെ അളവ് വൃക്കകളും കണ്ണുകളും പോലുള്ള മറ്റ് അവയവങ്ങളെ ബാധിക്കുന്നു. രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് വളരെ ഉയർന്നതാണെങ്കിൽ, അത് കണ്ണുകളുടെ ചെറിയ രക്തക്കുഴലുകളെ തകരാറിലാക്കുകയും കാഴ്ച മങ്ങലിലേക്ക് നയിക്കുകയും ചെയ്യും. ഇത് കാഴ്ചയ്‌ക്ക് നേരിയ മങ്ങലിന് കാരണമാകും. ചികിത്സയിലൂടെ ഇത് കുറയുമെങ്കിലും, ശരിയായ പരിചരണവും ദീർഘകാല ചികിത്സയുടെ അഭാവവും ഇല്ലെങ്കിൽ പൂർണ്ണമായ അന്ധത ഉണ്ടാകാം..

രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് സ്ഥിരമായി ഉയർന്നാൽ നമ്മുടെ ശരീരത്തിലെ നാഡികൾക്കും രക്തക്കുഴലുകൾക്കും കേടുപാടുകൾ സംഭവിക്കാം. ഇത് രക്തചംക്രമണത്തെ പ്രതികൂലമായി ബാധിക്കും. അതുകൊണ്ട് തന്നെ ചെറിയ മുറിവുകൾ ഉണങ്ങാൻ ഏറെ സമയമെടുക്കും. ഇത് പ്രമേഹത്തിന്റെ വളരെ പ്രധാനപ്പെട്ട ലക്ഷണമാണ്.

Post a Comment

0 Comments