ചെന്നൈ : തെന്നിന്ത്യയുടെ ലേഡി സൂപ്പര്‍ സ്റ്റാര്‍ ആണ് നയന്‍താര. കഴിഞ്ഞ ദിവസമാണ് താരം ഇരട്ടക്കുട്ടികളായ മക്കളുടെ ഒന്നാം പിറന്നാള്‍ ആഘോഷമാക്കിയത്. കഴിഞ്ഞവര്‍ഷം ജൂണിലാണ് ഏറെ നാളത്തെ പ്രണയത്തിന് ശേഷം വിഘ്‌നേഷ് ശിവനും നയന്‍താരയും വിവാഹിതരായത്. കഴഞ്ഞവര്‍ഷം തന്നെ താരങ്ങള്‍ വാടക ഗര്‍ഭധാരണത്തിലൂടെ ഇരട്ടക്കുട്ടികളുടെ മാതാപിതാക്കളായിരുന്നു. ഉയിര്‍, ഉലഗം എന്നിങ്ങനെയാണ് മക്കളുടെ പേര്.
വിഘ്‌നേഷ് ശിവനും നയന്‍താരയും ഈ ജെറ്റില്‍ നിന്ന് പുറത്തുവരുന്ന ചിത്രങ്ങളും വീഡിയോകളും പുറത്തുവന്നിട്ടുണ്ട്. ജെറ്റിന്റെ ഇന്റീരിയര്‍ തികച്ചും ആഡംബരം നിറഞ്ഞതാണ്. മസാജിംഗ് സൗകര്യമടക്കമുള്ള ചാരിയിരിക്കാവുന്ന ലക്ഷ്വറി സീറ്റുകളാണ് ജെറ്റ് വിമാനത്തിന്റെ അകത്തുള്ളത്. നയന്‍താരയെയും വിഘ്‌നേഷിനും മാത്രമല്ല മറ്റ് യാത്രക്കാര്‍ ഉണ്ടെങ്കില്‍ അവര്‍ക്കുള്ള സൗകര്യങ്ങളും അകത്തുണ്ട്. ശുചിമുറിയും വാഷ് ബേസിനുകളുമൊക്കെ ഇതില്‍ പ്രത്യേകം ഉണ്ട്. വിശ്രമിക്കാന്‍ കിടപ്പുമുറി പോലും അകത്തുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. പ്രൈവറ്റ് ജെറ്റിന്റെ വില 50 കോടിയോളമാണ്.
ഇന്ത്യയിലെ തന്നെ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നടിമാരില്‍ ഒരാളാണ് നയന്‍താര. താരത്തിന്റെ ആസ്തി 200 കോടിയ്ക്ക് മുകളിലാണ്. മുംബൈ, ഹൈദരാബാദ് എന്നീ നഗരങ്ങളില്‍ ഉള്‍പ്പെടെ നാല് അത്യാഡംബര വസതികളും താരത്തിനുണ്ട്. സിനിമകളിലൂടെ മാത്രമല്ല പരസ്യ ചിത്രങ്ങളിലൂടെയും നയന്‍താര കോടികളാണ് നേടുന്നത്. 50 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള പരസ്യങ്ങള്‍ക്ക് നയന്‍താര അഞ്ച് കോടി രൂപ വരെയാണ് ഈടാക്കുന്നത്.
0 Comments