ഗ്യാങ്ങ്ഷോ : ഏഷ്യൻ ഗെയിംസില്‍ ഇന്തക്കായി ഒരു മലയാളി മെഡല്‍ കൂടെ. പുരുഷന്മാരുടെ 800 മീറ്റര്‍ ഓട്ടം ഫൈനലില്‍ മുഹമ്മദ് അഫ്സല്‍ ആണ് വെള്ളി മെഡല്‍ നേടിയത്. മുഹമ്മദ് അഫ്സല്‍ 1:48:43 സെക്കൻഡില്‍ ഫിനിഷ് ചെയ്താണ് വെള്ളി മെഡല്‍ നേടിയത്. തുടക്കം മുതല്‍ ലീഡില്‍ ഉണ്ടായിരുന്ന അഫ്സലിനെ അവസാന ഘട്ടത്തില്‍ സൗദി അറേബ്യൻ താരം എസ്സ് കസാനി മറികടക്കുകയായിരുന്നു. ഇന്ത്യയുടെ ഈ ഏഷ്യൻ ഗെയിംസിലെ 65ആം മെഡലാണിത്. ഒറ്റപ്പാലം സ്വദേശിയാണ് മുഹമ്മദ് അഫ്സല്‍ കഴിഞ്ഞ വര്‍ഷം നടന്ന ദേശീയ മീറ്റില്‍ 800 മീറ്ററില്‍ 21 വര്‍ഷം പഴക്കമുള്ള റെക്കോര്‍ഡ് അഫ്സല്‍ തകര്‍ത്തിരുന്നു. 27കാരനായ താരം മുമ്ബ് ലോക സ്കൂള്‍മീറ്റിലും ഏഷ്യൻ സ്കൂള്‍ മീറ്റിലും എല്ലാം തിളങ്ങിയിട്ടുണ്ട്.
0 Comments