കൊച്ചി : മൂവാറ്റുപുഴയില്‍ റോഡ് മുറിച്ചു കടക്കുന്നതിനിടെ വിദ്യാര്‍ത്ഥിനിയെ ബെെക്കിടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയെ പൊലീസ് കാപ്പ ചുമത്തി ജയിലിലടച്ചു. ഏനാനല്ലൂര്‍ കുഴുമ്ബിത്താഴം സ്വദേശി ആൻസണ്‍ റോയിയെയാണ് (23) ജയിലില്‍ അടച്ചത്.
ജൂലായ് 26ന് വെെകിട്ട് നാലരയോടയാണ് മൂവാറ്റുപുഴ നിര്‍മ്മല കോളേജിലെ അവസാന വര്‍ഷ ബി കോം വിദ്യാര്‍ത്ഥിനി നമിത ആൻസണിന്റെ ബെെക്കിടിച്ച് മരിച്ചത്. സംഭവത്തില്‍ ബെെക്കോടിച്ച ആൻസണിനെതിരെ കുറ്റകരമായ നരഹത്യ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തി പൊലീസ് കേസെടുത്തിരുന്നു. തുടര്‍ന്ന് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.
ഓപ്പറേഷൻ ഡാര്‍ക്ക് ഹണ്ടിന്റെ ഭാഗമായി എറണാകുളം ജില്ലാ പൊലീസ് മേധാവി വിവേക് കുമാര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ആൻസണിനെതിരെ കാപ്പ ചുമത്തിയത്. മൂവാറ്റുപുഴ, വാഴക്കുളം എന്നീ പൊലീസ് സ്റ്റേഷൻ പരിധികളില്‍ കൊലപാതകശ്രമം, ദേഹോപദ്രവം, അതിക്രമിച്ച് കടന്ന് നാശനഷ്ടമുണ്ടാക്കുക തുടങ്ങിയ വിവിധ കേസുകളിലും പ്രതിയാണ് ആൻസൻ. പ്രതിയായ ആൻസണ്‍ റോയിയ്ക്ക് ലേണേഴ്സും ലൈസൻസുമില്ലെന്ന് മോട്ടോര്‍വാഹനവകുപ്പ് കണ്ടെത്തിയിരുന്നു.
0 Comments