banner

നെയ്യാറില്‍ ഓറഞ്ച്‌ അലര്‍ട്ട്‌...അച്ചൻകോവിലില്‍ മഞ്ഞ!, നദികളുടെ തീര പ്രദേശത്ത്‌ ജാഗ്രതാനിര്‍ദേശം

തിരുവനന്തപുരം : തിരുവനന്തപുരം നെയ്യാറിലെ അരുവിപ്പുറം സ്റ്റേഷനില്‍ ജലനിരപ്പ് അപകടനിരപ്പിനേക്കാള്‍ കൂടുതലായതിനാല്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു.തിരുവനന്തപുരം കരമന നദിയിലെ വെള്ളൈകടവ് സ്റ്റേഷൻ, അച്ചൻകോവില്‍ നദിയിലെ (പത്തനംതിട്ട) തുമ്പമണ്‍ സ്റ്റേഷൻ, മണിമല നദിയിലെ (പത്തനംതിട്ട) കല്ലൂപ്പാറ സ്റ്റേഷൻ എന്നിവിടങ്ങളില്‍ മഞ്ഞ അലര്‍ട്ടും പ്രഖ്യാപിച്ചു. തീരത്തോട് ചേര്‍ന്നു താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണം.

Post a Comment

0 Comments