banner

ക്രിക്കറ്റ് അച്ചടക്കത്തിന്റെ കളിയാണ്!, പാക് താരങ്ങളുടെ അച്ചടക്കത്തിന് കാരണം ഇസ്ലാം മതം, കമന്ററിയ്ക്കിടെ ഇസ്ലാം മതത്തെ പ്രകീർത്തിച്ച് മാത്യു ഹെയ്ഡൻ

ഇസ്ലാമാബാദ് : ക്രിക്കറ്റ് ഇസ്ലാം മതം പ്രചരിപ്പിച്ച്‌ മുൻ ഓസ്ട്രേലിയൻ ബാറ്റ്സ്മാൻ മാത്യു ഹെയ്ഡൻ . പാക് ടീമിനെ പ്രശംസിക്കുകയും ഇസ്ലാമിനെ പിന്തുണച്ച്‌ സംസാരിക്കുകയും ചെയ്ത മാത്യു ഹെയ്ഡൻ പാക് താരങ്ങളുടെ ഭക്ഷണ-വ്യായാമ അച്ചടക്കത്തിന് കാരണം ഇസ്ലാമാണെന്നും പറഞ്ഞു. ഞാൻ പറയുന്നത് ഇസ്ലാമിനെ കേന്ദ്രീകരിച്ചാണ്, ഇത് പാകിസ്താൻ ടീമിന്റെ ഏറ്റവും പ്രധാനപ്പെട്ടതും കേന്ദ്രവുമായ ഭാഗമാണ്. 

ക്രിക്കറ്റ് അച്ചടക്കത്തിന്റെ കളിയാണ്, പാക് ടീമിന്റെ അച്ചടക്കത്തോടെ പ്രവര്‍ത്തിക്കുന്ന രീതിയുടെ വലിയ ആരാധകനാണ് ഞാൻ. നിങ്ങള്‍ എല്ലായ്പ്പോഴും പ്രതിബദ്ധതയുള്ളവരായിരിക്കണം, അത് നിലനിര്‍ത്തുക, കഠിനാധ്വാനം ചെയ്യുക.സംസ്‌കാരത്തില്‍ ഇസ്ലാം ചില കാര്യങ്ങളെ പ്രതിനിധീകരിക്കുന്നുവെന്നും ‘ അദ്ദേഹം കൂട്ടിച്ചേര്‍ത്തു. താൻ ഖുറാൻ വായിക്കുമെന്നും പാക് കളിക്കാരൻ മുഹമ്മദ് റിസ്‌വാൻ ഖുറാന്റെ ഇംഗ്ലീഷ് വിവര്‍ത്തനം സമ്മാനിച്ചുവെന്നും മാത്യു ഹെയ്ഡൻ മുൻപ് പറഞ്ഞിരുന്നു.


Post a Comment

0 Comments