ഏകദിന ലോകകപ്പില്‍ ഇന്ത്യൻ ടീമിനെ പരാജയപ്പെടുത്തുക എന്നത് വലിയ പ്രയാസമുള്ള കാര്യമാണ് എന്ന് തുറന്നു പറഞ്ഞുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് പാക്കിസ്ഥാൻ താരം മുഹമ്മദ് ആമിര്‍.ഇന്ത്യയെ തങ്ങളുടെ നാട്ടില്‍ പരാജയപ്പെടുത്തുക എന്നത് ബുദ്ധിമുട്ടേറിയ കാര്യമാണെന്ന് ആമിര്‍ പറയുന്നു. മാത്രമല്ല 2023 ഏകദിന ലോകകപ്പില്‍ ഇന്ത്യ തന്നെയാണ് ഫേവറേറ്റുകള്‍ എന്ന് ആമിര്‍ ആവര്‍ത്തിക്കുകയാണ്. ഇന്ത്യൻ സാഹചര്യത്തില്‍ കിരീടമുയര്‍ത്താൻ ഏറ്റവും സാധ്യതയുള്ള ടീം ഇന്ത്യ തന്നെയാണെന്ന് ആമിര്‍ അംഗീകരിക്കുന്നു. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ആമിര്‍ ഇക്കാര്യം പറഞ്ഞത്.
“ഇന്ത്യയിലാണ് മത്സരം നടക്കുന്നത് എന്നതിനാല്‍ ഇന്ത്യ തന്നെയാണ് ലോകകപ്പിലെ ഏറ്റവും വലിയ ഫേവറേറ്റുകള്‍. ഇന്ത്യക്കെതിരെ ഏത് ടീം കളിച്ചാലും അവര്‍ തങ്ങളുടെ 110% കഠിനപ്രയത്നവും കൊടുക്കേണ്ടിവരും. അവരുടെ തട്ടകത്തില്‍ ഇന്ത്യ എപ്പോഴും അപകടകരമായ ഒരു ടീം തന്നെയാണ്. മാത്രമല്ല ഇന്ത്യയില്‍ മത്സരം വിജയിക്കുക എന്നത് മറ്റു ടീമുകള്‍ക്ക് അത്ര അനായാസ ജോലിയല്ല. നമ്മള്‍ ഓസ്ട്രേലിയയിലാണ് കളിക്കുന്നതെങ്കില്‍ അവിടെ എല്ലാ ടീമുകളും അവര്‍ക്കെതിരെ പ്രതിസന്ധിയിലാവും. അതേപോലെ തന്നെയാണ് ഇന്ത്യയില്‍ കളിക്കുമ്പോഴും. എല്ലാ ടീമുകളും ഇന്ത്യക്കെതിരെ പ്രതിസന്ധിയിലാവും.
അതുകൊണ്ടുതന്നെ ഇത്തവണത്തെ ലോകകപ്പ് നേടാൻ ഏറ്റവും സാധ്യതയുള്ള ടീം ഇന്ത്യ തന്നെയാണ്.”- ആമിര്‍ പറയുന്നു
ഇതോടൊപ്പം ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ ദ്വിരാഷ്ട്ര പരമ്ബരകള്‍ നടത്തേണ്ടതിന്റെ ആവശ്യകതയെപ്പറ്റിയും ആമിര്‍ സംസാരിക്കുകയുണ്ടായി. “ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ ദ്വിരാഷ്ട്ര പരമ്ബരകള്‍ ഉണ്ടാവേണ്ടതുണ്ട്. പാക്കിസ്ഥാൻ ഇന്ത്യയിലും ഇന്ത്യ പാകിസ്ഥാനിലും ദ്വിരാഷ്ട്ര പരമ്പരകള്‍ കളിക്കാൻ തയ്യാറാവണം. ഇക്കാര്യത്തെപ്പറ്റി ഈ രണ്ട് ടീമുകളോട് ചോദിക്കുമ്പോഴും അവര്‍ പറയുന്നത് ഗവണ്‍മെന്റ് തീരുമാനിക്കട്ടെ എന്നാവും. എന്നാല്‍ ആരാധകരുടെ ആഗ്രഹം ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍ ദ്വിരാഷ്ട്ര പരമ്ബരകള്‍ നടക്കണം എന്നതാണ്. കളിക്കാരിലുപരി ആരാധകരാണ് അതിനായി ഏറ്റവും കാത്തിരിക്കുന്നത്.”- ആമിര്‍ കൂട്ടിച്ചേര്‍ത്തു.
0 Comments