വയനാട് കമ്പമലയിൽ സായുധ ധാരികളായ മാവോയിസ്റ്റ് സംഘം ഭീഷണിപ്പെടുത്തിയതായി തോട്ടം തൊഴിലാളികൾ. ലഘുലേഖകൾ നിഷേധിച്ചതോടെ ഭീഷണിപ്പെടുത്തി.ഇതോടെ തർക്കമുണ്ടായെന്നും തൊഴിലാളിയായ ഉദയ് രാജ് പറഞ്ഞു. കഴിഞ്ഞ ദിവസം കമ്പമല പാടിക്ക് സമീപം വീണ്ടും മാവോയിസ്റ്റ് സംഘമെത്തിയിരുന്നു. മാവോയിസ്റ്റുകളെ ഭയന്നാണ് കഴിയുന്നതെന്ന് തൊഴിലാളികൾ പറയുന്നത്.
കഴിഞ്ഞ ദിവസം വൈകിട്ട് ആറ് മണിയോടെയെത്തിയ മാവോയിസ്റ് സംഘം പൊലീസ് സ്ഥാപിച്ച നിരീക്ഷണ ക്യാമറ തകര്‍ത്തു. സംഘത്തില്‍ അഞ്ച് പേരുണ്ടായിരുന്നുവെന്നാണ് സൂചന. കമ്പമല പാടിക്ക് സമീപമാണ് മാവോയിസ്റ്റുകളെത്തിയതെന്നാണ് വിവരം.
കഴിഞ്ഞ ദിവസം വയനാട് തലപ്പുഴയിലും മാവോയിസ്റ്റ് സാന്നിദ്ധ്യം സ്ഥിരീകരിച്ചിരുന്നു. ഇതോടെ പൊലീസ് അന്വേഷണം ശക്തമാക്കി. അഞ്ച് പേരടങ്ങുന്ന സായുധസംഘമാണ് കഴിഞ്ഞ ദിവസവുമെത്തിയത്. കമ്പമലയില്‍ കെ എഫ് ഡി സി ഓഫീസ് തകര്‍ത്ത സംഘം തന്നെയാണ് തലപ്പുഴ സ്വദേശി ജോണിയുടെ വീട്ടിലുമെത്തിയതെന്നാണ് പൊലീസ് നിഗമനം.
കമ്പമല എസ്റ്റേറ്റ് ഓഫീസില്‍ ഉണ്ടായ ആക്രമണത്തെ തുടര്‍ന്ന് പ്രദേശത്ത് തിരച്ചില്‍ നടത്തുന്നതിനിടെ രണ്ട് കിലോമീറ്റര്‍ അകലെയാണ് വീണ്ടും മാവോയിസ്റ്റുകള്‍ എത്തിയത്. തലപ്പുഴ പൊയില്‍ വെളിയത്ത് ജോണി, തൊഴാലപുത്തന്‍പുരയില്‍ സാബു എന്നിവരുടെ വീടുകളിലാണ് അഞ്ചംഗ സായുധ മാവോയ്സ്റ്റ് സംഘം എത്തിയതെന്ന് പൊലീസ് പറയുന്നു. പ്രദേശത്ത് മൂന്നുമണിക്കൂര്‍ ചിലവഴിച്ച സംഘം മൊബൈല്‍ഫോണ്‍, ലാപ്ടോപ് എന്നിവ ചാര്‍ജ് ചെയ്ത ശേഷമാണ് മടങ്ങിയത്.
ഇതോടെ കണ്ണൂര്‍ വയനാട് അതിര്‍ത്തി വനമേഖലയില്‍ പൊലീസ് പരിശോധന ശക്തമാക്കി. സായുധ സംഘം പ്രദേശത്ത് തന്നെയുണ്ടെന്ന നിഗമനത്തിലുമാണ് പൊലീസ്. വനാതിര്‍ത്തികളിലും അതിര്‍ത്തി ചെക്‌പോസ്റ്റുകളിലും തണ്ടര്‍ബോള്‍ട്ട് പൊലീസ് സംഘങ്ങള്‍ വാഹന പരിശോധനയുള്‍പ്പെടെ നടത്തുന്നുണ്ട്. മാവോയിസ്റ്റ് ഭീഷണി നിലനില്‍ക്കുന്ന പൊലീസ് സ്റ്റേഷനുകളിലുള്‍പ്പെടെ സുരക്ഷ ശക്തമാക്കുകയും ചെയ്തു.
0 Comments