വളാഞ്ചേരി : പ്ലസ് വൺ വിദ്യാർത്ഥിയെ സീനിയേഴ്സായ പത്തോളം വിദ്യാർത്ഥികൾ റാഗ് ചെയ്തതായി പരാതി. വളാഞ്ചേരി വി.എച്ച്.എസ്.എസ് സ്കൂൾ പ്ലസ് വൺ വിദ്യാർത്ഥി എ.പി അഭിനവിനെയാണ് പ്ലസ് ടു വിദ്യാർത്ഥികൾ സംഘം ചേർന്ന് മർദിച്ചത്. ഇന്നലെ സ്കൂളിൽ വെച്ചായിരുന്നു സംഭവം.
ഷർട്ടിന്റെ ബട്ടൺ ഇട്ടില്ലെന്ന് ആരോപിച്ചാണ് തന്നെ മര്‍ദിച്ചതെന്ന് അഭിനവ് പറഞ്ഞു. അഭിനവിന്റെ രക്ഷിതാക്കൾ വളാഞ്ചേരി പൊലീസിൽ പരാതി നൽകി. നിലവില്‍ പൊലീസ് കേസെടുത്തിട്ടില്ല. സംഭവത്തില്‍ സ്കൂള്‍ അധികൃതരും അന്വേഷണം നടത്തുന്നുണ്ട്.
0 Comments