banner

പാട്ടു പാടാത്തതിന്റെ പേരിൽ പ്ലസ് വൺ വിദ്യാർഥിയ്ക്ക് മർദ്ദനം!, സീനിയർ വിദ്യാർഥികളുടെ ക്രൂര മർദനത്തിൽ പരിക്കേറ്റത് 17 കാരന്, റാഗിങ്ങിനു കേസ് എടുക്കണമെന്ന് രക്ഷിതാവ്

കോഴിക്കോട് : പ്ലസ് വൺ വിദ്യാർഥിയെ പ്ലസ്ടു വിദ്യാർഥികൾ ചേർന്ന് ക്രൂരമായി മർദിച്ചു. കരിയാത്തൻകാവ് ശിവപുരം ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ സയൻസ് വിദ്യാർഥി ഷാമിലിനാണ് (17) സീനിയർ വിദ്യാർത്ഥികളുടെ മർദനമേറ്റത്. ചൊവ്വാഴ്ച വൈകിട്ട് സ്കൂൾ ഗേറ്റിൽ വച്ചായിരുന്നു വിദ്യാർഥികൾ ചേർന്ന് ആക്രമിച്ചത്.

മർദനമേറ്റതോടെ കുട്ടി ബോധരഹിതനായി വീണു. ഉടൻ തന്നെ വിദ്യാർഥിയെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇത് രണ്ടാം തവണയാണ് ഷാമിലിന് നേരെ പ്ലസ്ടു വിദ്യാർഥികളുടെ ആക്രമണം ഉണ്ടാകുന്നത്. പാട്ടുപാടാൻ ആവശ്യപ്പെട്ടപ്പോൾ പാടിയില്ലെന്ന കാരണം പറഞ്ഞാണ് ഇത്തവണ ഷാമിലിനെ മർദിച്ചതെന്ന് രക്ഷിതാവ് ആരോപിച്ചു. മകനെ മർദിച്ച വിദ്യാർഥികൾക്കെതിരെ റാഗിങ്ങിനു കേസ് എടുക്കണമെന്നും രക്ഷിതാവ് പറഞ്ഞു.

Post a Comment

0 Comments