banner

മധ്യപ്രദേശില്‍ എന്തുകൊണ്ടാണ് ഇ.ഡി വരാത്തത്!, കേന്ദ്രസര്‍ക്കാരിനെതിരെ വിമർശനവുമായി പ്രിയങ്ക ഗാന്ധി

ഭോപാല്‍ : കേന്ദ്രസര്‍ക്കാറിനെയും മധ്യപ്രദേശിലെ ശിവരാജ് സിങ് ചൗഹാൻ സര്‍ക്കാറിനെയും വിമര്‍ശിച്ച്‌ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി.അഴിമതി നടന്നിട്ടും മധ്യപ്രദേശില്‍ എന്തുകൊണ്ടാണ് ഇ.ഡി വരാത്തതെന്ന് പ്രിയങ്ക ചോദിച്ചു.

സംസ്ഥാനത്ത് നടക്കുന്ന അഴിമതിയില്‍ അന്വേഷണം നടക്കുന്നില്ലെന്നും പ്രിയങ്ക ആരോപിച്ചു. മധ്യപ്രദേശിലെ ധറില്‍ നടന്ന റാലിയില്‍ പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പ്രിയങ്ക. ജാതി സെൻസസിലെ പാര്‍ട്ടി നിലപാടും പ്രിയങ്കഗാന്ധി പങ്കുവെച്ചു. 

“ബിഹാറില്‍ ജാതി സെൻസസ് നടന്നു. അതില്‍ 84% എസ്.സി, എസ്.ടി, ഓ.ബി.സി വിഭാഗത്തിലുള്ളവരാണ്. എന്നാല്‍ സര്‍ക്കാര്‍ ജോലികളില്‍ എത്ര അനുപാതത്തിലാണ് അവരുള്ളത്?” -പ്രിയങ്ക ചോദിച്ചു.തന്റെ മുത്തശ്ശിയും മുൻ പ്രധാനമന്ത്രിയുമായ ഇന്ദിരാഗാന്ധിക്ക് മധ്യപ്രദേശിലെ ജനങ്ങളുമായി നല്ല ബന്ധം ഉണ്ടായിരുന്നെന്നും അത് സ്നേഹത്തിലും കരുതലിലും ബഹുമാനത്തിലും രൂപപ്പെട്ടതാണെന്നും പ്രിയങ്ക പറഞ്ഞു.


ബി.ജെ.പിക്ക് എതിരെ എഴുതിയാല്‍ ഉടൻ ഇ.ഡി എത്തുമെന്നും പ്രിയങ്ക ആരോപിച്ചു. കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാല്‍ പഴയ പെൻഷൻ നയം തിരിച്ചുകൊണ്ടുവരുമെന്നും 500 രൂപക്ക് ഗ്യാസ് സിലണ്ടര്‍ നല്‍കുമെന്നും വീട്ടമ്മമാര്‍ക്ക് മാസം 1500 രൂപ വീതം നല്‍കുമെന്നും പ്രിയങ്ക ഗാന്ധി വ്യക്തമാക്കി.

Post a Comment

0 Comments