തിരുവനന്തപുരം : മുസ്ലിം സ്ത്രീകള്‍ തട്ടമിട്ടുന്നതിനെതിരായ സിപിഎം നേതാവിൻ്റെ പ്രസ്താവന ബോധപൂര്‍വ്വമെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.ഇത്തരം പ്രസ്താവനയുടെ ലക്ഷ്യം ബിജെപിയെ കേരളത്തില്‍ സജീവമായി നിര്‍ത്തുക രണ്ടാം പിണറായി സര്‍ക്കാരിന്റെ പിറവിക്ക് കാരണങ്ങളില്‍ ഒന്ന് ബിജെപിയുമായുള്ള രഹസ്യധാരണ തന്നെയാണ്. രണ്ടാം പിണറായി സര്‍ക്കാരിന്റെ പിറവിക്ക് കാരണങ്ങളില്‍ ഒന്ന് ബിജെപിയുമായുള്ള രഹസ്യധാരണ തന്നെയാണ്.
കോണ്‍ഗ്രസ് മുക്ത ഭാരതം ലക്ഷ്യം വെച്ച് നിങ്ങുന്ന ബിജെപി സജീവമാക്കി നിര്‍ത്തിയാല്‍ പാര്‍ലമെന്റ് ഇലക്ഷനില്‍ നേട്ടം കൊയ്യാമെന്ന ചിന്ത തന്നെയാണ് ഇത്തരം തരംതാണ പ്രസ്താവനകള്‍ക്ക് പിന്നില്‍. ഒരാള്‍ തട്ടമിടണോ വേണ്ടയോ എന്നത് വിശ്വാസപരവും വ്യക്തിപരവുമായ കാര്യങ്ങളാണ് അതെങ്ങനെയാണ് പുരോഗമനവുമായി. ബന്ധിപ്പിക്കാൻ കഴിയുക? ശബരിമലയിലെ സ്ത്രീ പ്രവേശന കാര്യത്തിലും ഇതേ നിലപാടാണ് സി പി എം ഉയര്‍ത്തിയത്.
ഇക്കാര്യങ്ങളിലെല്ലാം സിപിഎമ്മിന് രഹസ്യ അജണ്ടകളാണുള്ളതെന്നു വ്യക്തമാണ്. ബിജെപിയുടെ ഘടകക്ഷിയായ ജെഡിഎസ് മന്ത്രി ഇപ്പോഴും തുടരുന്നതും ബി ജെ പി സംസ്ഥാന പ്രസിഡൻ്റിനെതിരായ കുഴല്‍പ്പണക്കേസും നയതന്ത്ര സ്വര്‍ണ്ണക്കടത്ത് കേസ് ആവിയായതും ലാവലിൻ കേസ് നിരന്തരം മാറ്റിവെയ്ക്കുന്നതുമൊക്കെ കൂട്ടിവായിച്ചാല്‍ സംസ്ഥാന നേതാവിൻ്റെ പ്രസ്താവനയുടെ ലക്ഷ്യമെന്താണെന്ന് ബോധ്യമാകുന്നും ചെന്നിത്തല പറഞ്ഞു.
0 Comments