banner

പുഴയിലേക്ക് കാർ മറിഞ്ഞ് യുവ ഡോക്ടർമാർ മരിച്ച സംഭവം!, പിന്നിൽ ‘ഗൂഗിൾ മാപ്പി'ൻ്റെ പിഴവല്ല, കണ്ടെത്തലുമായി എം.വി.ഡി

പറവൂർ : കടല്‍വാതുരുത്ത് പുഴയിലേക്ക് കാര്‍ മറിഞ്ഞ് രണ്ട് യുവ ഡോക്ടര്‍മാര്‍ മരിക്കാനിടയായ സംഭവത്തിനു കാരണം അശ്രദ്ധമായ ഡ്രൈവിങ്ങാണെന്ന് മോട്ടോർ വാഹന വകുപ്പ് .ഗൂഗിൾ മാപ്പില്‍ വഴി കൃത്യമായി കാണിക്കുന്നുണ്ടെന്നാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ കണ്ടെത്തല്‍. മേഖലയിലെ ദിശാ ബോര്‍ഡുകളും ഗൂഗിള്‍ മാപ്പും ശ്രദ്ധിക്കാതെ വാഹനം ഓടിച്ചതാണ് അപകട കാരണമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ദേശീയപാത ഒഴിവാക്കി ചേന്മംഗലം-വടക്കുംപുറം-ഗോതുരുത്ത് വഴിയാണ് കടല്‍വാതുരുത്തില്‍ എത്തിയത്. ഹോളിക്രോസ് കവലയില്‍നിന്ന് ഇടത്തേക്ക് തിരിയാതെ നേരെ കടല്‍വാതുരുത്ത് കടവിലെ റോഡിലേക്ക് കയറുകയായിരുന്നു. വാഹനത്തിന് കേടുപാടുകള്‍ ഉണ്ടായിരുന്നില്ലെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.

ക്ഷക്കായി പുഴയുടെ സമീപം റോഡ് അവസാനിക്കുന്നതിന് 25മീറ്റര്‍ മുമ്പെങ്കിലും ബാരിക്കേഡ് വെക്കണമെന്ന് പിഡബ്ല്യുഡിയോടും ചേന്ദമംഗലം പഞ്ചായത്തിനോടും ആവശ്യപ്പെടുമെന്ന് പരിശോധനയ്ക്ക് നേതൃത്വം നല്‍കിയ മോട്ടോര്‍ വാഹന ഇന്‍സ്‌പെക്ടര്‍ എന്‍ വിനോദ്കുമാര്‍ പറഞ്ഞു.

Post a Comment

0 Comments