അഞ്ചാലുംമൂട് : സ്വച്ഛതാഹി സേവ മാലിന്യമുക്തം രണ്ടാംഘട്ട ക്യാമ്പയിന്റെ ഭാഗമായി സാമ്പ്രാണിക്കോടിയും സാമ്പ്രാണിത്തുരുത്തും സമീപപ്രദേശവും ശുചീകരിച്ചു. പഞ്ചായത്ത് യുവജനക്ഷേമ ബോർഡ് രൂപവത്‌കരിച്ച ടീം കേരള, ഡി.ടി.പി.സി., ശുചിത്വ മിഷൻ എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് ശുചീകരണം നടത്തിയത്. ശുചീകരണപരിപാടി തൃക്കരുവ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സരസ്വതി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു.
പരിപാടിയിൽ വാർഡ് മെമ്പർമാർ പഞ്ചായത്ത് സെക്രട്ടറി ജോയി മോഹൻ, മേരി ഐലീൻ അസിസ്റ്റന്റ് സെക്രട്ടറി, ജിഷ്ണു പ്രൊജക്റ്റ് അസിസ്റ്റന്റ് മറ്റു ഉദ്യോഗസ്ഥർ, ജില്ല യുവജന സംഘടന പ്രോഗ്രാം ഓഫീസർ ബിന്ദു വി എസ്,ശുചിത്വ മിഷൻ ആർ.പി ശ്രീമതി കലാദേവി, ഐആർടിസി കോർഡിനേറ്റർസ് ആര്യ, അഞ്ജലി, ടീം കേരള മെമ്പഴ്‌സ് ഹരിതകർമ്മസേന അംഗങ്ങൾ,തൊഴിൽഉറപ്പ് തൊഴിലാളികൾ കുടുംബശ്രീ അംഗങ്ങൾ എന്നിവർ പങ്കെടുത്തു
0 Comments