banner

ഓട്ടിസിന്റെ വീട് വിൽക്കാനിട്ട് ഉടമസ്ഥർ!, വിൽക്കാനിട്ടത് നെറ്റ്ഫ്ലിക്സിലെ ജനപ്രിയ സിരീസ് സെക്സ് എഡ്യുക്കേഷനിലെ വീട്, വിലമതിക്കുന്നത് 15 കോടിയോളം രൂപ

ലണ്ടൻ : നെറ്റ്ഫ്ളിക്സിലെ ജനപ്രിയ സീരിസുകളിലൊന്നാണ് സെക്സ് എജ്യുക്കേഷൻ. നാല് സീസണുകളായിട്ടാണ് ഇത് പുറത്തിറങ്ങിയത്. സിരീസ് കണ്ടവരാരും അതില്‍ കേന്ദ്ര കഥാപാത്രത്തെ കൈകാര്യം ചെയ്ത ഓട്ടിസിനെ മറക്കാനിടയില്ല. ഏസ ബട്ടര്‍ഫീല്‍ഡാണ് ഓട്ടിസ് എന്ന കഥാപാത്രം അവതരിപ്പിച്ചിരിക്കുന്നത്.

സിരീസിലെ കഥാപാത്രങ്ങള്‍ക്കൊപ്പം തന്നെ പ്രാധാന്യമുണ്ട് ഓട്ടിസും അമ്മയും സെക്സ് തെറാപ്പിസ്റ്റുമായ ജീൻ താമസിക്കുന്ന വീടിന്. ഹെയര്‍ഫോര്‍ഡ്ഷയറില്‍ വൈ നദിയുടെ തീരത്താണ് ഈ അതിമനോഹര ഭവനം സ്ഥിതി ചെയ്യുന്നത്. 1.5 മില്ല്യണ്‍ പൗണ്ട് (15 കോടി) രൂപയാണ് ചോദിക്കുന്ന വില. 1912-ല്‍ നോര്‍വീജിയൻ മാതൃകയിലാണ് വീട് നിര്‍മിച്ചിരിക്കുന്നത്. 4.52 ഏക്കറില്‍ മൂന്ന് നിലകളിലായിട്ടാണ് വീട് സ്ഥിതി ചെയ്യുന്നത്. അഞ്ച് കിടപ്പുമുറികള്‍, മൂന്ന് കുളിമുറികള്‍, 3 റിസ്പഷൻ റൂമുകള്‍, ബാല്‍ക്കണി ടെറസ്സ് എന്നിവയും വീടിന്റെ പ്രത്യേകതകളാണ്. വൈ നദിയിലേക്ക് പോകുവാനായി വീട്ടില്‍ നിന്നുമൊരു വഴിയും നല്‍കിയിട്ടുണ്ട്.

നോര്‍വീജിയൻ മാതൃകയില്‍ തന്നെയാണ് വീട്ടിലെ ഡൈനിങ് റൂമും ഒരുക്കിയിരിക്കുന്നത്. ലിവിങ് റൂമില്‍ ഫയര്‍പ്ലേസ് പോലുള്ള സൗകര്യങ്ങളുണ്ട്. എക്സ്ട്രാഓര്‍ഡിനറി എക്സേപ്സ് എന്നൊരു ടി.വി ഷോയും ഇവിടെ ഷൂട്ട് ചെയ്തിട്ടുണ്ട്. നിലവിലെ ഉടമസ്ഥൻ 2002-ലാണ് ഈ വീട് സ്വന്തമാക്കുന്നത്. അന്ന് ഏതാനും നവീകരണ പ്രവര്‍ത്തനങ്ങള്‍ കൂടി ചെയ്യാൻ ബാക്കിയുണ്ടായിരുന്നു.

സെപ്റ്റംബര്‍ 21-നാണ് സെക്സ് എജ്യുക്കേഷന്റെ അവസാന സീസണ്‍ നെറ്റ്ഫ്ളിക്സിലെത്തിയത്. അവസാന സീസണ്‍ പുറത്തിറക്കിയപ്പോള്‍ പ്രെമോ വീഡിയോ എന്ന നിലയ്ക്ക് ഒരു വീഡിയോ മൈത്രി അഡ്വര്‍ടൈസിംഗ് വര്‍ക്ക് തയ്യാറാക്കിയിരുന്നു. ഷക്കീലയുടെ ഡ്രൈവിങ് സ്കൂള്‍ എന്ന നിലയിലാണ് ഈ പ്രൊമോ വീഡിയോ നിര്‍മിച്ചിരിക്കുന്നത്.

Post a Comment

0 Comments