banner

ചന്ദ്രയാന്‍ മൂന്ന് ദൗത്യത്തിന് ശേഷം ചന്ദ്രനിലിത് രണ്ടാം രാത്രി!, വിക്രമിനെയും പ്രഗ്യാനെയും ഉണര്‍ത്താന്‍ വീണ്ടും ശ്രമം നടത്തും

തിരുവനന്തപുരം : ചന്ദ്രയാന്‍ മൂന്ന് ദൗത്യത്തിന് ശേഷം ചന്ദ്രനില്‍ രണ്ടാം രാത്രി ആരംഭിച്ചു. ചന്ദ്രയാന്‍ മൂന്ന് ആദ്യ പകല്‍ മുഴുവന്‍ ഗവേഷണങ്ങള നടത്തുകയും ശേഖരിച്ച വിവരങ്ങള്‍ ഭൂമിയിലേക്ക് അയയ്ക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് ഉറക്കത്തിലേക്ക് പോയ വിക്രം ലാന്‍ഡറും പ്രഗ്യാന്‍ റോവറും ഉറക്കം തുടങ്ങിയിട്ട് ഒരു മാസം പിന്നിട്ടു.

ഇനി വിക്രം ലാന്‍ഡറും പ്രഗ്യാന്‍ റോവറും ഉണരാനുള്ള സാധ്യത കുറവാണെങ്കിലും രണ്ട് ആഴ്ചയ്ക്ക് ശേഷം ശ്രമം വീണ്ടും തുടരുമെന്ന ഐഎസ്ആര്‍ഒ അറിയിച്ചു. കഴിഞ്ഞ മാസം നാലിന് മുമ്പ് പ്രധാന ലക്ഷ്യങ്ങള്‍ കൈവരിക്കാന്‍ സാധിച്ചു. വിക്രം ലാന്‍ഡറിനെയും പ്രഗ്യാന്‍ റോവറിനെയും ഉണര്‍ത്തിയാല്‍ അത് ദൗത്യത്തിന് കൂടുതല്‍ തിളക്കം നല്‍കുമായിരുന്നു.

എന്നാല്‍ ഇനി ഉണരാനുള്ള സാധ്യത കുറവാണെന്ന് ഐഎസ്ആര്‍ഒ പറയുന്നു. ഇനിയുള്ള ഇന്ത്യയുടെ ദൗത്യങ്ങളില്‍ ലക്ഷ്യം വെയ്ക്കുന്നത് ചന്ദ്രനിലെ കൊടും തണുപ്പിനെ അതിജീവിക്കുന്നതും ചന്ദ്രനിലെ സാംപിളുകള്‍ ശേഖരിച്ച് മടങ്ങിയെത്താവുന്ന പേടകങ്ങളാണ്.

Post a Comment

0 Comments