പാലക്കാട് പന്നിക്കെണിയിൽ നിന്ന് ഷോക്കേറ്റ് മരിച്ച സംഭവങ്ങളിൽ സംസ്ഥാന സർക്കാർ കർശന നടപടി സ്വീകരിക്കുമെന്ന് വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണന്‍കുട്ടി.വന്യമൃഗശല്യം തടയാന്‍ അനധികൃത വൈദ്യുതി വേലികള്‍ സ്ഥാപിക്കുന്ന കാര്യത്തില്‍ നടപടി കടുപ്പിക്കാന്‍ വൈദ്യുതി വകുപ്പ് തീരുമാനിച്ചു.
കൃഷിയിടങ്ങള്‍ കേന്ദ്രീകരിച്ച് പരിശോധനകള്‍ നടത്താന്‍ കെഎസ്ഇബി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി.കെഎസ്ഇബി ഉദ്യോഗസ്ഥര്‍ നേരിട്ടെത്തി പരിശോധനകള്‍ നടത്തും.അനധികൃത ഫെന്‍സിംഗുകള്‍ കണ്ടെത്തിയാല്‍ കര്‍ശന നടപടിയുമായി സ്വീകരിക്കും.
എല്ലാ ജില്ലാ ഭരണകൂടങ്ങളുമായി ചേര്‍ന്ന് ജനങ്ങളെ ബോധവല്‍ക്കരിക്കാനുള്ള നടപടിക്ക് നിർദേശം നൽകി. കളക്ടര്‍മാര്‍ക്ക് ഇത് സംബന്ധിച്ച് നിര്‍ദേശങ്ങള്‍ നല്‍കുമെന്നും മന്ത്രി പറഞ്ഞു
0 Comments