കൊല്ലം : ട്രിവാൻഡ്രം ക്ലബ്ബിൽ ലക്ഷക്കണക്കിന് രൂപയുമായി ചീട്ടുകളിച്ചതിന് പിടിയിലായ മീറ്റർ കമ്പനി എം.ഡി എസ്. ആർ.വിനയകുമാറിനെ പുറത്താക്കണമെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ആർ. എസ്. അബിൻ ആവശ്യപ്പെട്ടു. സംസ്ഥാനത്ത് നടക്കുന്നത് അഴിമതിക്കാരുടെയും കൊള്ളക്കാരുടെയും ഭരണമാണ്. പാവപ്പെട്ട മീറ്റർ കമ്പനി ജീവനക്കാരുടെ പി.എഫിന്റെ പണം അടയ്ക്കാൻ പോലും കഴിയാത്ത എംഡിയാണ് ലക്ഷങ്ങളുമായി പിടിയിലാകുന്നത്. ഇയാളുടെ സാമ്പത്തിക സ്രോതസ്സ് അന്വേഷിക്കണമെന്നും യൂത്ത് കോൺഗ്രസ് ആവശ്യപ്പെട്ടു.
കൊല്ലം പള്ളിമുക്കിൽ മീറ്റർ കമ്പനിയിലേക്ക് യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ച് സംസ്ഥാന ജനറൽ സെക്രട്ടറി ആർ. എസ്. അബിൻ ഉദ്ഘാടനം ചെയ്തു. ബാരിക്കേഡ് മറിച്ചിട്ട് തള്ളിക്കയറാൻ ശ്രമിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പോലീസ് തടഞ്ഞു.യൂത്ത് കോൺഗ്രസ്സ് അസംബ്ലി പ്രസിഡന്റ് പിണയ്ക്കൽ ഫൈസ് അധ്യക്ഷനായിരുന്നു.
കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് എം നാസർ, അസൈൻ പള്ളിമുക്ക്, ഉമേഷ് മയ്യനാട്, സനൽ പുതുച്ചിറ, ആഷിക്ക് ബൈജു, അനസ് ഇരവിപുരം, അയത്തിൽ ഫൈസൽ,സിയാദ് ചകിരി കട,അൻഷാദ് പോളയത്തോട്, വിപിൻ ജോസ് മയ്യനാട്, നൗഫൽ കൂട്ടിക്കട സൈദലി മുണ്ടക്കൽ,സുധീർ കൂട്ടുവിള, അഭിനന്ദ് വാറുവിൽ നേതൃത്വം നൽകി.കോടിയേരി ബാലകൃഷ്ണന്റെ ഭൗതികശരീരം തിരുവനന്തപുരത്ത് പൊതുദർശനത്തിന് വയ്ക്കുന്നതുമായി ബന്ധപ്പെട്ട് ഭാര്യ വിനോദിനി നടത്തിയ വെളിപ്പെടുത്തലിന്റെ പിന്നാലെ സഹോദരൻ പിടിയിലായത് സി.പി.എം രാഷ്ട്രീയത്തിന്റെ ജീർണ്ണതയാണ് വെളിവാക്കുന്നതെന്നും യൂത്ത് കോൺഗ്രസ് അഭിപ്രായപ്പെട്ടു
0 Comments