സ്വന്തം ലേഖകൻ
പാലക്കാട് ആർപിഎഫ് ക്രൈം ഇന്റലിജൻസ് ബ്രാഞ്ചും, എക്സ്സൈസ് എൻഫോഴ്സ്മെന്റ് സ്പെഷ്യൽ സ്ക്വാഡു൦ ചേർന്ന് സംയുക്തമായി പാലക്കാട് ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിൽ എത്തിച്ചേർന്ന വിവേക് എക്സ്പ്രസ്സ് ട്രെയിനിൽ പരിശോധന നടത്തുമ്പോൾ, മുൻ വശത്തുള്ള ജനറൽ കമ്പാർട്ടുമെന്റിലെ സീറ്റിനടിയിൽ നിന്നും ഉടമസ്ഥനില്ലാതെ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ ഒരു ബാഗിൽ നിന്ന് മാരകലഹരിമരുന്നായ ഹെറോയി൯ കണ്ടെത്തി.
സംശയാസ്പദമായ ബാഗ് പരിശോധിക്കവേ, അതിനുള്ളിൽ പാ൦പേഴ്സ് പാക്കറ്റുകൾക്കുള്ളിൽ ഒളിപ്പിച്ചു വെച്ച 4 സോപ്പ് പെട്ടികൾക്കുള്ളിലാണ് 4 പ്ളാസ്റ്റിക് കവറുകൾക്കുള്ളിൽ 44 ഗ്രാം ഹെറോയിൻ കണ്ടെത്തിയത്.
പിടികൂടിയ ഹെറോയിനു വിപണിയിൽ ഇരുപത് ലക്ഷത്തോള൦ രൂപ വില വരും. ബാഗിന്റെ ഉടമയെ കണ്ടെത്തുന്നതിനുള്ള പരിശോധനകൾ ഊ൪ജ്ജിതമാക്കിയതായി ആർപിഎഫ് എക്സ്സൈസ് വൃത്തങ്ങൾ അറിയിച്ചു.
0 Comments