banner

മിനിലോറി പിക്കപ്പ് വാനിലും കാറിലും ഇടിച്ച് അപകടം!, ഒരാള്‍ അപകട സ്ഥലത്ത് മരിച്ചു, പരിക്കേറ്റ മറ്റ് രണ്ടു പേരിൽ ഒരാളുടെ നില ഗുരുതരം


സ്വന്തം ലേഖകൻ
കോഴിക്കോട് : കോഴിക്കോട് വടകര കരിമ്പനപാലത്ത് മിനിലോറി പിക്കപ്പ് വാനിലും കാറിലും ഇടിച്ച് ഒരാള്‍ മരിച്ചു. തമിഴ്നാട് സേലം സ്വദേശി രാജു ആണ് മരിച്ചത്. രണ്ടുപേര്‍ക്ക് പരിക്കേറ്റു. 

ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്. പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രാവിലെ ആറരയോടെയാണ് അപകടമുണ്ടായത്.

നിയന്ത്രണം വിട്ട മിനിലോറി ആദ്യം കാറിലും പിന്നീട് പിക്കപ്പ് വാനിലും ഇടിക്കുകയായിരുന്നു. അപകടത്തെത്തുടര്‍ന്ന് ദേശീയപാതയില്‍ മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടിരുന്നു.

Post a Comment

0 Comments