banner

അമിത വേ​ഗതയിലെത്തിയ ബൈക്ക് റോഡരികില്‍ നിന്ന കുട്ടിയെ ഇടിച്ച് തെറിപ്പിച്ചു!, ബന്ധുവിൻ്റെ കല്യാണത്തിന് മാതാപിതാക്കളോടൊപ്പം എത്തിയ നാല് വയസുകാരിക്ക് ദാരുണാന്ത്യം, ഇടിച്ച ബൈക്ക് നിർത്താതെ പോയി


സ്വന്തം ലേഖകൻ
ആലപ്പുഴ : അമിത വേഗതയിലെത്തിയ ബൈക്കിടിച്ച് നാലു വയസുകാരിക്ക് ദാരുണാന്ത്യം. കോട്ടയം ഈരാറ്റുപേട്ട പുതുപ്പറമ്പ് ഫാസില്‍-റിസാന ദമ്പതികളുടെ മകള്‍ ഫൈഹ ഫാസിലാണ് മരിച്ചത്. കോണ്‍വെന്റ് സ്‌ക്വയര്‍ റോഡരികില്‍ നിന്ന കുട്ടിയെ ബൈക്കിടിച്ച് തെറിപ്പിക്കുകയായിരുന്നു. അമിത വേഗതയിലെത്തിയ ബൈക്ക് ഇടിച്ചിട്ട ശേഷം നിര്‍ത്താതെ പോയതായി ദൃക്സാക്ഷികൾ പറഞ്ഞു.

കുട്ടിയെ ഉടന്‍ തന്നെ ജില്ലാ ജനറല്‍ ആശുപത്രിയിലേക്കും പിന്നീട് വണ്ടാനം മെഡിക്കല്‍ കോളജിലേക്കും  എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.  യഥാസമയം ചികിത്സ ലഭിക്കാത്തത് മകളുടെ മരണത്തിന് കാരണമായിട്ടുണ്ടെന്നാണ് കുടുംബത്തിന്റെ പരാതി. ബന്ധുവിന്റെ കല്ല്യാണത്തിന് ആലപ്പുഴയിലെത്തിയതായിരുന്നു ഫാസിലും ഭാര്യയും നാല് വയസുകാരി മകളും.

Post a Comment

0 Comments