സ്വന്തം ലേഖകൻ
അഞ്ചാലുംമൂട് : തൃക്കരുവ ഗ്രാമപഞ്ചായത്ത് ഓഫീസിനു സമീപം വീട്ടിൽ സൂക്ഷിച്ചിരുന്ന ഇരു ചക്ര വാഹനം അജ്ഞാതൻ കത്തിച്ചു. തെക്കേച്ചേരി കവിത ഭവനിൽ ജഗധമ്മയുടെ ഉടമസ്ഥതയിലുള്ള സ്കൂട്ടറാണ് ഇന്നലെ രാത്രി 11:30 യോടെ അജ്ഞാതൻ തീവച്ചു നശിപ്പിച്ചത്. ഇവരുടെ മകൾ വാടകയ്ക്ക് താമസിക്കുന്നതായ പുളിയുടെ മൂട്ടിൽ മുക്കിലെ വീട്ടിലാണ് വാഹനം സൂക്ഷിച്ചിരുന്നത്. രാത്രിയോടെ അയൽവാസി വിളിച്ചറിയിച്ചതോടെ പുറത്തിറങ്ങിയപ്പോഴാണ് വാഹനം കത്തുന്നതായി ശ്രദ്ധയിൽപ്പെട്ടത് പിന്നാലെ തീയണക്കാൻ ശ്രമം നടത്തിയെങ്കിലും വാഹനം പൂർണ്ണമായും കത്തി നശിച്ചു. സമീപത്തെ സിസിടിവി പരിശോധിച്ചതിൽ നിന്ന് അജ്ഞാതനായ വ്യക്തി മതിൽ ചാടി പോകുന്നതും തിരികെ ഇറങ്ങുന്ന സമയം വാഹനം കത്തുന്നതായും ഉള്ള ദൃശ്യങ്ങൾ ലഭിച്ചത്.
തുടർന്ന് അഞ്ചാലുംമൂട് ജനമൈത്രി പോലീസ് സ്റ്റേഷനിൽ ആവലാതി ബോധിപ്പിച്ചുകൊണ്ട് പരാതി കൈമാറുകയായിരുന്നു. പരാതിയിൽ സ്വകാര്യ മൈക്രോഫിനാൻസ് സ്ഥാപനത്തിലെ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട ഇവിടുത്തെ ജീവനക്കാരനുമായി മകളുടെ ഭർത്താവിന് ചില അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടായിരുന്നതായി ചൂണ്ടിക്കാട്ടുന്നു. ഇതുമായി ബന്ധപ്പെട്ട വൈരാഗ്യമാണോ അക്രമത്തിലേക്ക് നയിച്ചതെന്ന് സംശയിക്കുന്നതായും പരാതിയിൽ ആരോപിക്കുന്നുണ്ട്.
കത്തി നശിച്ച വാഹനത്തിനും സ്വകാര്യ ഫിനാൻസ് സ്ഥാപനവുമായി ഇടപാടുണ്ട്. പുനരുപയോഗിക്കാൻ കഴിയാത്ത നിലയിലേക്ക് വാഹനം പൂർണമായും കത്തിനശിച്ചു. സംഭവത്തിൽ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചിട്ടുള്ളതായും ഇത് കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുന്നതായും അഞ്ചാലുംമൂട് പോലീസ് വ്യക്തമാക്കി.
0 Comments