banner

'അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ ഗോ ബാക്ക്'!, പലസ്തീൻ ആക്രമണത്തിൽ ഇസ്രയേലിന് പിന്തുണ നൽകുന്ന അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കനെതിരെ ഗോ ബാക്ക് മുദ്രാവാക്യവുമായി എസ്.ഡി.പി.ഐ, അഞ്ചാലുംമൂട്ടിൽ പ്രതിഷേധ പ്രകടനം


അഞ്ചാലുംമൂട് : പലസ്തീൻ ആക്രമിക്കപ്പെടവേ, ഇസ്രയേലിന് പിന്തുണ നൽകുന്ന അമേരിക്കയുടെ സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ നടത്തുന്ന ഇന്ത്യ സന്ദർശനത്തിനെതിരെ സംസ്ഥാനത്തെ 200 കേന്ദ്രങ്ങളിൽ എസ്.ഡി.പി.ഐ സംഘടിപ്പിക്കുന്ന ബഹുജന പ്രതിഷേധത്തിന്റെ ഭാഗമായി കൊല്ലം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പ്രതിഷേധ പ്രകടനം കഴിഞ്ഞ ദിവസം സി.കെ.പി ജംഗ്ഷൻ ൽ നിന്ന് ആരംഭിച്ചു അഞ്ചാലുംമൂട് ജംഗ്ഷനിൽ സമാപിച്ചു.

കൊല്ലം മണ്ഡലം പ്രസിഡന്റ് ഷെഫീക്ക് കരുവ ഉദ്ഘാടനം ചെയ്തു സംസാരിച്ചു . മണ്ഡലം സെക്രട്ടറി നൗഷാദ് പത്തായക്കല്ല് അദ്ധ്യക്ഷത വഹിച്ചു. ഷെഫീക്ക് താന്നിയ്ക്കമുക്ക്, അശോകൻ, ഹുസൈൻ അഞ്ചാലുംമൂട്, നിസാർ ചാത്തിനാംകുളം, റഹീം പത്തായക്കല്ല് എന്നിവർ നേതൃത്വം നൽകി..

Post a Comment

0 Comments