banner

അടിവസ്ത്രം ധരിച്ച് എടിഎമ്മിലെത്തി മെഷീന്‍ തകര്‍ത്ത് മോഷണ ശ്രമം!, കയ്യബദ്ധം പറ്റിയതറിയാതെ ശ്രമം ഉപേക്ഷിച്ച് മുങ്ങൽ, ഒടുവിൽ കൊല്ലം സ്വദേശി പോലീസ് പിടിയിൽ


സ്വന്തം ലേഖകൻ
കൊല്ലം : തമിഴ്‌നാട് തെങ്കാശിയില്‍ എടിഎം മെഷീന്‍ തകര്‍ത്ത് മോഷണം നടത്താനായി ശ്രമിച്ച കേസില്‍ പ്രതി പിടിയില്‍. കോട്ടക്കല്‍ സ്വദേശി രാജേഷാണ് അറസ്റ്റിലായത്.സംഭവം നടന്നത് ഇക്കഴിഞ്ഞ വെള്ളിയാഴ്ച്ചയാണ്. രാജേഷ് കോട്ടക്കലില്‍ നിന്ന് തെങ്കാശിയിലെത്തി ലോഡ്ജില്‍ മുറിയെടുത്തു. ശേഷം രാത്രി ലോഡ്ജിനടുത്തുള്ള എടിഎം കൗണ്ടറിലെത്തി.

ധരിച്ചിരുന്ന വസ്ത്രം മുഴുവന്‍ അഴിച്ച് മാറ്റി അടിവസ്ത്രം മാത്രം ധരിച്ച് എടിഎം കൗണ്ടറിനുള്ളില്‍ കയറി. പിന്നെ മെഷീന്‍ തകര്‍ക്കാനുള്ള ശ്രമിച്ച്. രണ്ട് വശത്ത് നിന്നും മെഷീനിലിടിച്ച് താഴെയിടാന്‍ നോക്കി. തീവ്ര ശ്രമത്തിന് ശേഷം മെഷീന്‍ ഒരു വശത്തേക്ക് മറിച്ചിട്ടു. എന്നാല്‍ പണം എടുക്കാന്‍ കഴിഞ്ഞില്ല. ഒടുവില്‍ രാജേഷ് മടങ്ങി.

അടുത്ത ദിവസം രാവിലെ എടിഎമ്മില്‍ ത്തെിയവരാണ് മെഷീന്‍ തകര്‍ന്ന് കിടക്കുന്നതായി കണ്ടത്. തുടര്‍ന്ന് പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. സംഭവ സ്ഥലത്ത് പോലീസ് എത്തി നടത്തിയ പരിശോധനയില്‍ എടിഎം കൗണ്ടറില്‍നിന്ന് രാജേഷിന്റെ ആധാര്‍ കണ്ടെത്തുകയായിരുന്നു.
ആധാര്‍ കാര്‍ഡിലെ അഡ്രസ് പ്രകാരം തെങ്കാശി പൊലീസ് കടക്കല്‍ പൊലീസിന്റ സഹായം തേടി. കടയക്ക്ല്‍ പൊലീസാണ് ഇയാളെ ഇന്ന് കസ്റ്റഡിയിലെടുത്ത് തെങ്കാശി പൊലീസിന് കൈമാറിയത്. രാജേഷ് നിരവധി അബ്കാരി കേസുകളില്‍ പ്രതിയായിട്ടുണ്ട്.

Post a Comment

0 Comments