banner

ധീര സൈനികന് നാടിൻ്റെ യാത്രാമൊഴി!, കാശ്മീർ ലേയിൽ ഡ്യൂട്ടിയ്ക്കിടെ അന്തരിച്ച സൈനികൻ അനുരാജിൻ്റെ മൃതദേഹം സൈനിക ബഹുമതികളോടെ സംസ്കരിച്ചു


സ്വന്തം ലേഖകൻ
പെരിനാട് : കാശ്മീർ ലേയിൽ ഡ്യൂട്ടിയ്ക്കിടെ അന്തരിച്ച ധീര സൈനികൻ കുഴിയം നെല്ലിയിൽ വീട്ടിൽ അനുരാജ് (44) ൻ്റെ സംസ്കാര ചടങ്ങുകൾ പൂർത്തിയായി. ഇന്ന് (ചൊവ്വാഴ്ച) രാവിലെ 10-ന് വെട്ടിക്കവല സ്കൂളിലും 11-ന് പെരിനാട് സർക്കാർ ഹൈസ്കൂളിലുമായി പൊതുദർശനത്തിന് വെച്ച ഭൗതിക ശരീരത്തിൽ നാട്ടുകാരും സുഹൃത്തുക്കളും പൗരപ്രമുഖരും അടക്കം എണ്ണമറ്റ ആളുകൾ നിറകണ്ണുകളോടെ അന്ത്യാഞ്ജലികൾ അർപ്പിച്ചു. ഉച്ചതിരിഞ്ഞ് കുഴിയം നെല്ലിയിൽവീട്ടുവളപ്പിൽ സൈനിക ബഹുമതികളോടെ മൃതദേഹം സംസ്കരിച്ചു.

അതേ സമയം, കാശ്മീർ ലേയിൽ ഡ്യൂട്ടിക്കിടെ വീണുകിടന്ന അനുരാജിനെ സഹപ്രവർത്തകർ സൈനിക ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. എന്നാൽ ചികിത്സയിലിരിക്കെ ശനിയാഴ്ച ഉച്ചയോടെ അനുരാജ് വിടവാങ്ങി. 

കുഴിയം നെല്ലിയിൽ വീട്ടിൽ മുരളീധരൻ പിള്ളയുടെയും പരേതയായ നവമാലികയുടെയും മകനാണ്. ഭാര്യ: സിതാര. ഇരുവരും കേരളപുരം സെന്റ് വിൻസന്റ് സ്കൂൾ വിദ്യാർഥികകളായ ദേവനന്ദ, ധീരജ് എന്നിവരാണ് മക്കൾ.

Post a Comment

0 Comments