banner

മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള ജനസദസ്സ് കടന്നപ്പള്ളിക്കും ഗണേഷ്‌കുമാറിനും പാരയായി, മന്ത്രിയാകാന്‍ ഇനിയും കാത്തിരിക്കണം


തിരുവനന്തപുരം : സംസ്ഥാന മന്ത്രിസഭ പുനഃസംസഘടന വൈകിയേക്കുമെന്ന് സൂചന. മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന സംസ്ഥാനത്തെ 140 മണ്ഡലങ്ങളിലെയും ജനസദസ് പരിപാടിയെ തുടര്‍ന്നാണ് മന്ത്രി സഭാ പുന:സംഘടന വൈകുന്നതിന് കാരണം. മന്ത്രി സ്ഥാനത്തിനായി കെ ബി ഗണേഷ്‌കുമാറും കടന്നപ്പള്ളി രാമചന്ദ്രനും ഇനിയും കാത്തിരിക്കേണ്ടി വരും. എല്‍ഡിഎഫ് നേരത്തെ നിശ്ചയിച്ചത് പ്രകാരം ഒറ്റ എംഎല്‍എമാരുള്ള നാല് പാര്‍ട്ടികള്‍ക്ക് രണ്ടര വര്‍ഷം വീതമാണ് മന്ത്രി സ്ഥാനം പങ്കിടേണ്ടത്.

എന്നാല്‍ പുന:സംഘടന വൈകുന്നത് കാരണം ആന്റണി രാജുവും അഹമ്മദ് ദേവര്‍ കോവിലും മന്ത്രി സ്ഥാനത്ത് തുടരുകയാണ്. മന്ത്രിസഭ പുനഃസംസഘടന അടുത്ത വര്‍ഷം ആദ്യം നടത്താനാണ് പുതിയ ആലോചന. ജനുവരിയില്‍ പുനഃസംസഘടന നടക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. കാലാവധി പൂര്‍ത്തിയാകുന്ന നവംബറില്‍ മന്ത്രിസഭയില്‍ മാറ്റമുണ്ടാകില്ല. ഇത് സംബന്ധിച്ച് നാളെ നടക്കുന്ന മുന്നണി യോഗത്തില്‍ ഔദ്യോഗിക തീരുമാനം ഉണ്ടാകുമെന്നാണ് വിവരം.

Post a Comment

0 Comments