banner

മറുനാടൻ മലയാളി എഡിറ്റർ ഷാജൻ സ്കറിയ ഉടൻ അറസ്റ്റിലായേക്കും!, കോടതിയുടെ നിർദേശപ്രകാരം കേസെടുത്ത് പോലീസ്, സൈബർ തീവ്രവാദമാണെന്ന പരാതിക്കാരന്റെ വാദത്തിൽ അന്വേഷണം


സ്വന്തം ലേഖകൻ
കൊച്ചി : പൊലീസിന്റെ വയർലെസ് സന്ദേശം ചോർത്തിയ സംഭവത്തിൽ മറുനാടൻ മലയാളി എഡിറ്റർ ഷാജൻ സ്‌കറിയക്കും ഗൂഗിളിനും എതിരെ കേസ്. 

എറണാകുളം ജുഡീഷ്യൽ ഒന്നാംക്ലാസ് മജിസ്‌ട്രേട്ട്‌ കോടതിയുടെ നിർദേശപ്രകാരമാണ് പാലാരിവട്ടം പൊലീസ് കേസെടുത്തത്.

ഷാജൻ വയർലെസ് സന്ദേശം ചോർത്തിയതും യുട്യൂബ് ചാനലിലൂടെ പ്രചരിപ്പിക്കുകയും ചെയ്‌തത് ഗുരുതര കുറ്റകൃത്യമാണെന്ന് ചൂണ്ടിക്കാട്ടി അഡ്വ. മുഹമ്മദ്‌ ഫിർദൗസാണ്‌ കോടതിയെ സമീപിച്ചത്. 

ഷാജൻ സ്‌കറിയയുടെ പ്രവൃത്തി സൈബർ തീവ്രവാദമാണെന്ന പരാതിക്കാരന്റെ വാദത്തിൽ പ്രഥമദൃഷ്ട്യാ കഴമ്പുണ്ടെന്ന് കണ്ടാണ്‌ കേസെടുത്ത് അന്വേഷണം നടത്താൻ കോടതി നിർദേശിച്ചത്‌.

Post a Comment

0 Comments