സ്വന്തം ലേഖകൻ
തിരുവനന്തപുരം : കേരളീയം പരിപാടിക്ക് തിരിതെളിഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയൻ പരിപാടിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു.
41 വേദികളിലായി ഏഴു ദിവസമാണ് കേരളീയം പരിപാടി സംഘടിപ്പിക്കുന്നത്. കേരളത്തിന്റെ മികവുകളും നേട്ടങ്ങളും ലോകത്തിന് മുന്നില്‍ അവതരിപ്പിക്കുകയെന്നതാണ് കേരളീയത്തിന്റെ ലക്ഷ്യം. കേരളത്തിന്റെ നേട്ടങ്ങൾക്കൊപ്പം, സാംസ്കാരിക തനിമയും വിളിച്ചോതുന്നതായിരിക്കും ഓരോ പരിപാടിയും.
28 കോടി മുടക്കിയാണ് പരിപാടി സംഘടിപ്പിക്കുന്നത്. കലാപരിപാടികള്‍, പ്രദര്‍ശനങ്ങള്‍, സെമിനാറുകള്‍, വ്യാപാരമേള, ഭക്ഷ്യമേള, ഫ്ളവര്‍ഷോ, ചലച്ചിത്രമേള തുടങ്ങി വിവിധ തരം ആഘോഷങ്ങളാണ് ഒരുക്കിയിരിക്കുന്നത്. മുന്നൂറിലേറെ കലാപരിപാടികളിലൂടെ 4100ൽ പരം കലാകാരന്മാർ മാറ്റുരയ്ക്കും.
രാഷട്രീയ സാമൂഹ്യ സാംസ്കാരിക രംഗങ്ങളിലെ നിരവധി പ്രമുഖരാണ് പരിപാടിയിൽ പങ്കെടുക്കുന്നത്. വിദേശ രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികളും പങ്കെടുക്കുന്നുണ്ട്. വൻ ജനാവലിയാണ് പരിപാടിയിൽ പങ്കെടുക്കാനായി തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിലേക്ക് എത്തിയത്. സർക്കാർ ജീവനക്കാർക്കും പരിപാടിയിൽ പങ്കെടുക്കാൻ അവസരമുണ്ട്. ഓഫീസ് പ്രവർത്തനങ്ങൾക്ക് തടസം വരാത്ത വിധത്തിൽ ഉദ്യോഗസ്ഥർക്ക് പരിപാടിയിൽ പങ്കെടുക്കാമെന്നാണ് നിർദ്ദേശം.
0 Comments