സ്വന്തം ലേഖകൻ
തിരുവനന്തപുരം : തിരുവനന്തപുരത്ത് ഓട്ടോയില്‍ ജോലി കഴിഞ്ഞ് മടങ്ങിയ യുവതിയെ പീഡിപ്പിച്ചതായി പരാതി. അട്ടക്കുളങ്ങരയില്‍ നിന്ന് ഓട്ടോ വിളിച്ച യുവതിയെയാണ് പീഡിപ്പിച്ചത്. സംഭവത്തില്‍ ഓട്ടോ ഡ്രൈവറായ മുട്ടത്തറ സ്വദേശി മുഹമ്മദ് ജിജാസിനെ പോലീസ് പിടികൂടി. യുവതി തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
വെള്ളിയാഴ്ച രാത്രിയാണ് സംഭവം. അട്ടക്കുളങ്ങര ഭാഗത്ത് കച്ചവടം നടത്തുന്നയാളാണ് യുവതി. ഇവരെ ഓട്ടോ ഡ്രൈവര്‍ക്ക് നേരത്തെ തന്നെ പരിചയമുള്ളതായാണ് വിവരം. പരിചയമുള്ള ഓട്ടോ എന്ന നിലയ്ക്കാണ് രാത്രി ഇയാളെ വിളിച്ചതും. അട്ടക്കുളങ്ങരയില്‍ നിന്ന് മുട്ടത്തറയിലെ വീട്ടിലേക്ക് പോകാനാണ് യുവതി ഓട്ടോ വിളിച്ചത്. എന്നാല്‍ യാത്രാമധ്യേ ആളൊഴിഞ്ഞ വഴിയിലേക്ക് തിരിഞ്ഞ് ഇയാള്‍ യുവതിയെ പീഡിപ്പിക്കുകയായിരുന്നു.
പ്രതിക്കെതിരെ ബലാത്സംഗ കുറ്റം ചുമത്തി ഫോര്‍ട്ട് പൊലീസ് കേസെടുത്തു. ജിജാസ് ഇത്തരം കേസുകളില്‍ മുമ്പും പ്രതിയാണെന്നും പോക്സോ ഉള്‍പ്പടെ 9 കേസുകളാണ് ഇയാളുടെ പേരിലുണ്ടെന്നും പോലീസ് പറഞ്ഞു.
0 Comments