banner

ബസ് യാത്രക്കിടെ ലൈംഗികമായി ഉപദ്രവിച്ചു; സിപിഐഎം മലപ്പുറം ജില്ലാ കമ്മിറ്റി അംഗത്തിനെതിരെ പോക്സോ കേസ്


സ്വന്തം ലേഖകൻ
മലപ്പുറം : മലപ്പുറത്ത് സി.പി.എം നേതാവിനെതിരെ പോക്‌സോ കേസ്. സി.പി.എം മലപ്പുറം ജില്ലാ കമ്മിറ്റി അംഗവും മുൻ ജില്ലാ സെക്രട്ടേറിയറ്റ് അംഗവുമായ വേലായുധൻ വള്ളിക്കുന്നിനെതിരെയാണ് കേസെടുത്തത്. പരപ്പനങ്ങാടി പോലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. 

ബസ് യാത്രക്കിടെ പ്രായപൂർത്തിയാകാത്ത ആൺകുട്ടിയുടെ സ്വകാര്യ ഭാഗങ്ങളിൽ സ്പർശിച്ചുവെന്നാണ് പരാതിയെന്ന് പോലീസ് പറഞ്ഞു. സംഭവം കോഴിക്കോട് നല്ലളം സ്‌റ്റേഷൻ പരിധിയിൽ വെച്ചായതിനാൽ കൂടുതൽ അന്വേഷണങ്ങൾക്കായി കേസ് ഉടനെ നല്ലളം പോലീസിന് കൈമാറുമെന്ന് പരപ്പനങ്ങാടി പോലീസ് പറഞ്ഞു. 

പ്രതി പട്ടികജാതി ക്ഷേമ ബോർഡ് മുൻ അംഗം കൂടിയാണ്.

പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച സംഭവത്തിൽ പോക്സോ കേസിൽ പ്രതിയായ സി പി എം മലപ്പുറം ജില്ലാ കമ്മറ്റി അംഗത്തിന് സ‌സ്‌പെ‌ൻഷൻ. വേലായുധൻ വള്ളിക്കുന്നിനെതിരെയാണ് ഒടുവിൽ പാർട്ടി നടപടിയെടുത്തത്. ഇന്നലെ ചേർന്ന പാർട്ടി ജില്ലാ നേതൃതയോഗമാണ് നടപടി സ്വീകരിച്ചത്. 

പൊലീസ് കേസെടുത്തിട്ടും ഇയാൾക്കെതിരെ പാർട്ടി നടപടി സ്വീകരിക്കാത്തതിനെതിരെ വ്യാപക വിമർശനം ഉയർന്നിരുന്നു. തുടർന്നാണ് നടപടിയെടുക്കാൻ പാർട്ടി തയ്യാറായത്. പൊലീസ് കേസെടുത്തിട്ടും സംഭവം ശ്രദ്ധയിൽപ്പെട്ടില്ലെന്ന നിലപാടിലായിരുന്നു പാർട്ടി. വേലായുധനെ സംരക്ഷിക്കുന്നത് പാർട്ടിക്ക് നാണക്കേടാവുമെന്ന് അണികൾ തന്നെ വ്യക്തമാക്കിയിരുന്നു.

കോഴിക്കോട് നല്ലളം സ്റ്റേഷൻ പരിധിയിലായിരുന്നു സംഭവം. ബസ് യാത്രക്കിടെയാണ് വേലായുധൻ ആൺകുട്ടിയോട് മോശമായി പെരുമാറിയത്. വള്ളിക്കുന്ന് സ്വദേശിയായ കുട്ടിയുടെ മൊഴി പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. 

പോക്‌സോ നിയമത്തിലെ ഏഴ്, എട്ട് വകുപ്പുകളാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്. ദുർബലമായ വകുപ്പുകളാണ് ചുമത്തിയതെന്നും രാഷ്ട്രീയ സ്വാധീനമാണ് ഇതിന്റെ പിന്നിലെന്നും ആരോപണം ഉയർന്നിട്ടുണ്ട്.

Post a Comment

0 Comments