banner

തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കണ്ടുമുട്ടി!, പൂര്‍ണ്ണ നഗ്നനായ സന്യാസിയുടെ മുന്നിൽ ശിരസ്സ് കുമ്പിട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി, വിമർശനം


സ്വന്തം ലേഖകൻ
ഛത്തീസ്ഗഡ് : കര്‍ണാടകയില്‍ മുസ്ലിം വിദ്യാര്‍ത്ഥിനികള്‍ ഹിജാബ് ധരിക്കുന്നതിനെ വിലക്കുമ്ബോള്‍, ഛത്തീസ്ഗഡില്‍ പൂര്‍ണ നഗ്‌നനായ സന്യാസിയുടെ മുമ്ബില്‍ വോട്ടിനായി കുമ്പിട്ട് നരേന്ദ്ര മോദി. ഛത്തീസ്ഗഡില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് വിവസ്ത്രനായ ദിഗംബര സന്യാസി വിദ്യാസാഗര്‍ജി മഹാരാജിനെ വണങ്ങുന്ന ചിത്രങ്ങളും പുറത്തുവന്നത് .ഛത്തീസ്ഗഡില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയപ്പോഴാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി, പൂര്‍ണനഗ്‌നനായ ദിഗംബര സന്യാസി വിദ്യാസാഗര്‍ജി മഹാരാജിനെ സന്ദര്‍ശിച്ചത്.

പൂര്‍ണനഗ്‌നനായ സന്യാസിയുടെ മുമ്ബില്‍ നരേന്ദ്രമോദി മുട്ടുകുത്തി കുമ്ബിടുന്ന ദൃശ്യങ്ങളും ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്. ജനങ്ങള്‍ എന്ത് ഭക്ഷിക്കണം, എന്ത് ധരിക്കണം എന്നതില്‍ പോലും ആര്‍എസ്‌എസ് അജണ്ട രാജ്യത്ത് നടപ്പാക്കാനൊരുങ്ങുകയാണ് മോദി സര്‍ക്കാരെന്ന ആക്ഷേപം പരക്കെ ഉയരുന്നുണ്ട്.

കര്‍ണാടകയില്‍ ഹിജാബ് ധരിച്ചുകൊണ്ട് പരീക്ഷ എഴുതാന്‍ സുപ്രീംകോടതിയെ വരെ മുസ്ലീം വിദ്യാര്‍ത്ഥിനികള്‍ക്ക് സമീപിക്കേണ്ട സാഹചര്യമുണ്ടായി. ഇതിനിടെയാണ് പൂര്‍ണനഗ്‌നനായ സന്യാസിയുടെ മുമ്ബില്‍ വോട്ടിനായി കുമ്ബിടുന്ന മോദിയുടെ ചിത്രങ്ങള്‍ പുറത്തുവരുന്നതും. ഛത്തീസ്ഗഡിലെ ഡോണ്‍ഗര്‍ഗഡില്‍ വിവസ്ത്രനായ സന്യാസിയെ വണങ്ങുന്ന ചിത്രം പ്രധാനമന്ത്രി തന്നെ എക്സില്‍ പങ്കുവയ്ക്കുകയും ചെയ്തു.

Post a Comment

0 Comments