banner

കേരളത്തിലെ പുതിയ ചില സ്വര്‍ണാഭരണശാലകൾ വന്‍ തട്ടിപ്പിന്‌ കളമൊരുക്കുന്നു!, സ്വർണ്ണ വ്യാപാര മേഖലയെ വർഗ്ഗീയവൽക്കരിക്കാൻ ശ്രമം, ഓൾ കേരള ഗോള്‍ഡ്‌ ആന്‍റ്‌ സില്‍വര്‍ മര്‍ച്ചന്റ്‌ അസോസിയേഷൻ്റെ കൊല്ലത്ത് നടന്ന വാർത്താ സമ്മേളനത്തിൽ ആരോപിച്ച കാര്യങ്ങൾ ഇതാ


കൊല്ലം : കേരളത്തിലെ ഇപ്പോൾ തുടങ്ങിയ ചില സ്വര്‍ണ ആഭരണ ശാലകൾ പ്രമുഖ വന്‍ തട്ടിപ്പ് നടത്താനൊരുങ്ങുന്നതായി ആരോപിച്ച് ഓൾ കേരള ഗോള്‍ഡ്‌ ആന്‍റ്‌ സില്‍വര്‍ മര്‍ച്ചന്റ്‌ അസോസിയേഷൻ. കൊല്ലത്ത് നടന്ന വാർത്താ സമ്മേളനത്തിലാണ്  ഡെപ്പോസിറ്റുകള്‍ സ്വീകരിച്ചുകൊണ്ടുള്ള പ്രമുഖ സ്വർണ്ണ വ്യാപാര ശൃംഗലയെക്കുറിച്ച് വസ്തുതകൾ നിരത്തി ഗുരുതരാരോപണം അസോസിയേഷൻ നേതാക്കൾ ഉന്നയിച്ചത്. സ്വര്‍ണ്ണ വ്യാപാര മേഖലയെ വര്‍ഗീയ വല്‍ക്കരിക്കാനുള്ള ചിലരുടെ നീക്കം അപകടകരമാണ്. ഇന്നത്തെ വിലയും ചെറിയ തോതിലുള്ള പണിക്കൂലി, ഹാൾമാർക്ക്‌ ചാര്‍ജ്‌, നികുതിയും ചേര്‍ത്ത്‌ വില്പന നടത്തിയെങ്കില്‍ മാത്രമേ വിപണിയിൽ പിടിച്ചുനില്‍ ക്കാന്‍ കഴിയുകയുള്ളൂ. എല്ലാ തട്ടിപ്പുകാരും ജനങ്ങളില്‍ നിന്നും അമിതമായ പലിശ വാഗ്ദാനം ചെയ്ത്‌ ഡെപ്പോസിറ്റുകള്‍ സ്വീകരിച്ച്‌ വിശ്വാസമാര്‍ജിക്കുന്നതിന്‌ വേണ്ടി പണിക്കൂലി കുറച്ചു കൊടുക്കുകയാണ് പതിവ്. ഈ രീതിയില്‍ വ്യാപാരം ചെയ്തവരാരും അധികകാലം നിലനിന്നിട്ടില്ല. ഇതിൽ വൻ തട്ടിപ്പുകൾ ഭാവിയിൽ ഉണ്ടാകാൻ ഇടയുണ്ടെന്നും അതിനാൽ നിക്ഷേപം തട്ടിച്ച്‌ മുങ്ങിയതിനു  ശേഷം അന്വേഷിക്കാതെ ഉടനടി നടപടി എടുക്കണമെന്നും കൊല്ലം പ്രസ്സ് ക്ലബിൽ നടന്ന വാർത്താമ്മേളനത്തിൽ ഓൾ കേരള ഗോള്‍ഡ്‌ ആന്‍റ്‌ സില്‍വര്‍ മര്‍ച്ചന്റ്‌ അസോസിയേഷന്‍ സംസ്ഥാന ട്രഷറര്‍ അഡ്വ. എസ്‌. അബ്ദുല്‍ നാസര്‍,  സംസ്ഥാന വൈസ്‌ പ്രസിഡന്റുമാരായ ബി. പ്രേമാനന്ദ്‌, നവാസ്‌ പുത്തന്‍വീട്‌, സംസ്ഥാന സെക്രട്ടറി എസ്‌.പളനി, സംസ്ഥാന കണ്‍സില്‍ അംഗങ്ങളായ എസ്‌. സാദിഖ്‌, അബ്ദുൽസലാം അറഫാ തുടങ്ങിയവർ വ്യക്തമാക്കി. 


ഓൾ കേരള ഗോള്‍ഡ്‌ ആന്‍റ്‌ സില്‍വര്‍ മര്‍ച്ചന്റ്‌ അസോസിയേഷന്‍ ഭാരവാഹികളുടെ സംയുക്ത പ്രസ്താവന ഇങ്ങനെ...

സ്വര്‍ണ്ണ വ്യാപാര മേഖലയെ വര്‍ഗീയ വല്‍ക്കരിക്കാനുള്ള ചിലരുടെ നീക്കം അപകടകരമാണെന്നും, പരിശുദ്ധനാമങ്ങൾ ദുരുപയോഗം ചെയ്ത്‌ ഹലാല്‍ പലിശ വാഗ്ദാനം ചെയ്ത്‌ വൻ ഡെപ്പോസിറ്റുകള്‍ സ്വീകരിച്ച്‌ സ്വര്‍ണാഭരണശാലകള്‍ തുടങ്ങിയവര്‍ വന്‍ തട്ടിപ്പിന്‌ കളമൊരുക്കുകയാണെന്നും ഓൾ കേരള ഗോള്‍ഡ്‌ ആന്‍റ്‌ സില്‍വര്‍ മര്‍ച്ചന്റ്‌ അസോസിയേഷന്‍ സംസ്ഥാന ട്രഷറര്‍ അഡ്വ. എസ്‌. അബ്ദുല്‍ നാസര്‍ പറഞ്ഞു. സാധാരണ ബാങ്കിംഗ്‌ സ്ഥാപനങ്ങള്‍ നൽകുന്നതിനേക്കാള്‍ മൂന്നിരട്ടിയാണ്‌ ഹലാല്‍ പലിശയായി വാഗ്ദാനം ചെയ്യുന്നത്‌. കേരളത്തിലെ സ്വര്‍ണ വ്യാപാര മേഖലയിലെ മത്സരങ്ങൾ വച്ചുനോക്കുമ്പോള്‍ ഒരിക്കലും ബാങ്ക്‌ നല്‍കുന്ന ശതമാനത്തിന്‌ പോലും ഡെപ്പോസിറ്റുകള്‍ക്ക്‌ സ്വര്‍ണ മേഖലയില്‍ നിന്നും നല്‍കാന്‍ കഴിയുന്ന ലാഭം ലഭിക്കുന്നില്ല.  ഇങ്ങനെ സ്വീകരിക്കുന്ന ഡെപ്പോസിറ്റുകള്‍ ഇപ്പോള്‍ തുടങ്ങിയിട്ടുള്ള സ്വര്‍ണാഭരണശാലകളില്‍ പൂജ്യം ശതമാനത്തിനു നൽകുന്നു എന്നുള്ള പരസ്യങ്ങൾ വന്നുകൊണ്ടിരിക്കുന്നു.  ഇന്നത്തെ വിലയും ചെറിയ തോതിലുള്ള പണിക്കൂലി, ഹാൾമാർക്ക്‌ ചാര്‍ജ്‌, നികുതിയും ചേര്‍ത്ത്‌ വില്പന നടത്തിയെങ്കില്‍ മാത്രമേ വിപണിയിൽ പിടിച്ചുനില്‍ ക്കാന്‍ കഴിയുകയുള്ളൂ. എല്ലാ തട്ടിപ്പുകാരും ജനങ്ങളില്‍ നിന്നും അമിതമായ പലിശ വാഗ്ദാനം ചെയ്ത്‌ ഡെപ്പോസിറ്റുകള്‍ സ്വീകരിച്ച്‌ വിശ്വാസമാര്‍ജിക്കുന്നതിന്‌ വേണ്ടി പണിക്കൂലി കുറച്ചു കൊടുത്ത്‌ ഈ രീതിയില്‍ വ്യാപാരം ചെയ്തവരാരും അധികകാലം നിലനിന്നിട്ടില്ല. ഡെപ്പോസിറ്റുകളുമായി മുങ്ങുന്ന സ്ഥിതിവിശേഷമാ ണ്‌ കേരളത്തില്‍ കണ്ടിട്ടുള്ളത്‌. നൂറുകണക്കിന്‌ കോടി രൂപ നിക്ഷേപം സ്വീകരിച്ചതായി അറിയാന്‍ കഴിയുന്നത്‌. അതിനുള്ള സ്റ്റോക്കുകള്‍ ഈ കടകളില്‍ ഉള്ളതായി കാണാനും കഴിയുന്നില്ല. ഈ തട്ടിപ്പ്‌ തിരിച്ചറിഞ്ഞ്‌ ഉദദ്യാഗസ്ഥര്‍ കര്‍ശന നടപ ടി സ്വീകരിച്ചില്ലെങ്കില്‍ ഇതില്‍ നിക്ഷേപിക്കപ്പെട്ടവര്‍ കബളിപ്പിക്കലിന്‌ ഇരയാകും.  നിക്ഷേപം തട്ടിച്ച്‌ മുങ്ങിയതിനു ശേഷം അന്വേഷിക്കുന്നത്‌ ജനങ്ങളോടുള്ള അനീതിയാണ്‌.  ഒരു സ്ഥാപനം നിക്ഷേപം സ്വീകരിക്കുന്നത്‌ രാജ്യത്ത്‌ നിലനില്‍ക്കുന്ന നിയമ വ്യവസ്ഥയ്ക്ക്‌ അനുസരിച്ചാണോ എന്ന്‌ അന്വേഷിക്കേണ്ട ബാധ്യത സര്‍ക്കാരിനും ബന്ധപ്പെട്ട ഡിപ്പാര്‍ട്ട്‌മെന്റുകൾക്കുമുണ്ട്‌.  ബന്ധപ്പെട്ട ഏജന്‍സികള്‍ അന്വേഷിച്ച്‌ നിജസ്ഥിതി വെളിപ്പെടുത്തിയില്ലെ ങ്കിൽ അത്‌ ജനങ്ങളോടുള്ള വെല്ലുവിളിയാകുമെന്ന്‌ അദ്ദേഹം പറഞ്ഞു.  സംസ്ഥാന വൈസ്‌ പ്രസിഡന്റുമാരായ ബി. പ്രേമാനന്ദ്‌, നവാസ്‌ പുത്തന്‍വീട്‌, സംസ്ഥാന സെക്രട്ടറി എസ്‌.പളനി, സംസ്ഥാന കണ്‍സില്‍ അംഗങ്ങളായ എസ്‌. സാദിഖ്‌, അബ്ദുൽസലാം അറഫാ എന്നിവര്‍ പങ്കെടുത്തു.

Post a Comment

0 Comments