banner

വഴക്കിട്ട് സ്വന്തം വീട്ടിലേക്ക് പോയി!, ഭാര്യയെ ജോലിക്കു പോകും വഴി ഭർത്താവ് വെട്ടിപ്പരിക്കേല്പിച്ചു, 32 കാരിയെ പ്രദേശവാസികൾ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല


സ്വന്തം ലേഖകൻ
പാലക്കാട് : ഭർത്താവുമായി പിണങ്ങി സ്വന്തം വീട്ടിലേക്ക് പോയ ഭാര്യയെ വീട്ടിൽ കയറി ഭർത്താവ് വെട്ടിക്കൊന്നു. ഊർമിളയും ഭർത്താവ് സജേഷും ഏറെ കാലമായി പ്രശ്നങ്ങളെ തുടർന്ന് മാറി താമസിക്കുകയായിരുന്നു. ഇതിനിടയിൽ ഇന്ന് രാവിലെ ഭർത്താവ് ഊർമിളയുടെ വീട്ടിലെത്തുകയും തർക്കങ്ങളുണ്ടാവുകയുമായിരുന്നു.

തുടർന്ന് ജോലിക്ക് പോയ ഊര്മിളയെ വഴിയിൽ പാടത്ത് വെച്ച് ഭർത്താവ് ആക്രമിച്ചു. സംഭവം കണ്ട പ്രദേശവാസികൾ ഉടൻ തന്നെ യുവതിയെ ചിറ്റൂർ താലൂക്കാശുപത്രിയിൽ എത്തിച്ചെങ്കിലും ഊർമിള മരണത്തിന് കീഴടങ്ങി. ഭർത്താവ് സംഭവ സ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടു. ഇയാൾക്കുവേണ്ടിയുള്ള തിരച്ചിൽ നടന്നുവരികയാണ്.മരണപ്പെട്ട ഊര്മിളക്ക് 32 വയസ്സായിരുന്നു.

Post a Comment

0 Comments