സ്വന്തം ലേഖകൻ
ഗാസ : ഗാസയില്‍ കരമാര്‍വും വ്യോമമാര്‍ഗവും ശക്തമായ ആക്രമണം അഴിച്ചുവിട്ട് ഇസ്രയേല്‍.
രാത്രി ഗാസ നഗരത്തിലെ അല്‍ -ഷിഫ ആശുപത്രിയുടെ കവാടത്തിലുണ്ടായ വ്യോമാക്രമണത്തില്‍ അമ്ബതോളം പേര്‍ കൊല്ലപ്പെട്ടു.
ഗുരുതരമായി പരിക്കേറ്റവരെ റാഫ അതിര്‍ത്തി വഴി വിദഗ്ദ്ധ ചികിത്സയ്ക്കായി ഈജിപ്റ്റിലേക്ക് കൊണ്ടുപോകും വഴിയാണ് ആക്രമണം. സംഭവത്തില്‍ അമ്ബതോളം പേര്‍ തത്ക്ഷണം മരിച്ചു.
ഇന്തോനേഷ്യൻ ആശുപത്രിക്ക് നേരെയും ഇസ്രയേല്‍ ആക്രമണം നടത്തി.
അതേസമയം ഹമാസിന്റെ കുഴിബോംബുകളും കെണികളും മറികടന്ന് പൂര്‍ണ്ണമായും ഗാസയെ വളഞ്ഞെന്ന് സൈന്യം അറിയിച്ചു.
നൂറിലേറെ ഹമാസ് അംഗങ്ങളെ വധിച്ചു. ഗാസ ഇസ്രയേലിന് ശാപമായി മാറുമെന്നും സൈനികര്‍ കറുത്ത ബാഗുകളില്‍ ( മൃതദേഹങ്ങളായി ) തിരിച്ചെത്തുന്നത് അവര്‍ക്ക് കാണേണ്ടി വരുമെന്നും ഹമാസ് വെല്ലുവിളിച്ചു. അതിനിടെ, സെയ്‌തൂനിലും ജബലിയ അഭയാര്‍ത്ഥി ക്യാമ്പിലുമുണ്ടായ ആക്രമണങ്ങളില്‍ 22 പേര്‍ കൂടി കൊല്ലപ്പെട്ടു.
0 Comments