banner

കണ്ടല സഹകരണ ബാങ്ക് തട്ടിപ്പ് കേസ്!, ഇഡി രേഖകൾ നിരത്തി ചോദ്യം ചെയ്യുന്നതിനിടെ ഭാസുരാംഗന് ദേഹാസ്വാസ്ഥ്യം, വിദഗ്ധ ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് മാറ്റി


സ്വന്തം ലേഖകൻ
തിരുവനന്തപുരം : കണ്ടല സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ കുറ്റാരോപിതനായ ബാങ്കിന്‍റെ മുന്‍ പ്രസിഡന്‍റും സിപിഐ നേതാവുമായ ഭാസുരാംഗനെ കഴിഞ്ഞ ദിവസമാണ് എന്‍ഫോഴ്സ് മെന്‍റ് ഡയറക്ടറേറ്റ് കസ്റ്റഡിയിൽ എടുത്തത്. ഭാസുരാംഗന്റെ രണ്ട് ഫോണുകൾ ഇഡി പിടിച്ചെടുത്തുരുന്നു. രേഖകൾ നിരത്തി ചോദ്യം ചെയ്യുന്നതിനിടയിൽ എൻ.ഭാസുരാംഗന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു.

ഇഡി ഉദ്യോഗസ്ഥർ ഭാസുരാംഗനെ കണ്ടല സഹകരണ ആശുപത്രിയിൽ എത്തിച്ചു. പിന്നീട് ഡോക്ടറുടെ നിർദേശപ്രകാരം വിദഗ്ധ ചികിത്സയ്ക്കായി കിംസ് ആശുപത്രിയിലേക്ക് മാറ്റി.

100 കോടിയിലേറെ രൂപയുടെ നിക്ഷേപ തട്ടിപ്പ് ആരോപണം നേരിടുന്ന കണ്ടല സർവീസ് സഹകരണ ബാങ്കിലും ഭാസുരാംഗന്റെയും മുൻ സെക്രട്ടറിമാരുടേയും വീടുകളിലും അടക്കം ഇന്നലെ പുലർച്ചെ അഞ്ച് മണിയോടെ ആയിരുന്നു കേന്ദ്ര സേനയുടെ അകമ്പടിയോടെ ഇ.ഡി സംഘം എത്തിയത്.

Post a Comment

0 Comments