banner

സ്വകാര്യ ബസ് സ്കൂട്ടറില്‍ ഇടിച്ച് അപകടം!, സ്കൂട്ടർ യാത്രികനായ വിദ്യാർഥി മരിച്ചു, ഒപ്പമുണ്ടായിരുന്ന സുഹൃത്ത് ചികിത്സയിൽ


സ്വന്തം ലേഖകൻ
കോഴിക്കോട് : ബസും സ്‌കൂടറും കൂട്ടിയിടിച്ച് വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം. കണ്ണൂര്‍ സ്വദേശിയായ ചെറുകുന്ന് കെ വി ഹൗസില്‍ മുഹമ്മദ് ഹാസിഫ് (19) ആണ് മരിച്ചത്. കൊയിലാണ്ടി ചേമഞ്ചേരിയിലാണ് സംഭവം. ഒപ്പമുണ്ടായിരുന്ന മുഹ്‌സിനെ പരുക്കുകളോടെ കോഴിക്കോട് മെഡികല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

തിങ്കളാഴ്ച രാത്രി ചേമഞ്ചേരി പെട്രോള്‍ പമ്പിന് സമീപമായിരുന്നു അപകടം. കണ്ണൂരില്‍ നിന്ന് കോഴിക്കോടേക്ക് വരികയായിരുന്നു വിദ്യാര്‍ഥികള്‍. പരുക്കേറ്റ ഹാസിഫിനെ മെഡികല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കോഴിക്കോട് വടകര റൂടിലോടുന്ന നയന ബസ് ഇടിച്ചാണ് അപകടമുണ്ടായത്.

Post a Comment

0 Comments