സ്വന്തം ലേഖകൻ
മലയാള സീരിയല്‍ രംഗത്തെ ഞെട്ടിച്ച വേര്‍പാടായിരുന്നു നടി രഞ്ജുഷയുടെ മരണം. ആദ്യ വിവാഹം വേര്‍പെടുത്തിയതായിരുന്നുവെങ്കിലും അതില്‍ ജനിച്ച മകളെ പൊന്നുപോലെയായിരുന്നു രഞ്ജുഷയുടെ മാതാപിതാക്കള്‍ നോക്കിയിരുന്നത്. മാത്രമല്ല, സ്വന്തമായി ബിസിനസും രണ്ടു വീടുകളും ഭൂസ്വത്തുക്കളും ഉണ്ടായിരുന്ന രഞ്ജുഷ ആത്മഹത്യ ചെയ്യാന്‍ മാത്രം എന്തായിരുന്നു പ്രശ്നം എന്നായിരുന്നു ആര്‍ക്കും അറിയാതിരുന്നത്. എന്നാല്‍ ഇപ്പോഴിതാ, രഞ്ജുഷയുടെ മരണത്തില്‍ പിന്നില്‍ സംഭവിച്ചത് പക്വതയില്ലാത്ത കുട്ടികള്‍ ചെയ്യുന്നതു പോലെയുള്ള വെറും നിസാരമായ പ്രശ്നത്തിനു മേലുള്ള ആത്മഹത്യയാണെന്ന് വ്യക്തമായിരിക്കുകയാണ്.
നടി ബീനാ ആന്റണിയുടെ ഭര്‍ത്താവും രഞ്ജുഷയുടെ സുഹൃത്തും നടനുമായ മനോജ് കുമാറാണ് ഇതു സംബന്ധിച്ചുള്ള വെളിപ്പെടുത്തല്‍ നടത്തിയത്. രഞ്ജുഷയുടെ മരണം സംബന്ധിച്ച് പുറത്തു വന്നിരിക്കുന്ന വാര്‍ത്തകളെല്ലാം പാടെ നിഷേധിച്ചാണ് മനോജ് ആദ്യം രംഗത്തു വന്നത്. താരോത്സവം എന്ന പരിപാടിയിലൂടെയാണ് മനോജും രഞ്ജുഷയും പരിചയപ്പെട്ടത്. പിന്നീട് നിരവധി പരിപാടികളില്‍ വച്ച് കണ്ടിട്ടുണ്ടെങ്കിലും ഒരുമിച്ച് പ്രവര്‍ത്തിച്ചിരുന്നില്ല. രഞ്ജുഷയുടെ ലിവിംഗ് ടുഗെദര്‍ പങ്കാളിയായ മനോജ് ശ്രീലകവുമായും വലിയ ആത്മബന്ധമൊന്നും ഉണ്ടായിട്ടില്ല.
ഒരു സീരിയലിന്റെ ലൊക്കേഷനില്‍ വച്ചാണ് രഞ്ജുഷയും മനോജും തമ്മില്‍ സ്നേഹബന്ധമുണ്ടെന്നും ഒരുമിച്ചാണ് താമസിക്കുന്നതെന്നും മനോജ് അറിഞ്ഞത്. രണ്ടുപേരും വിവാഹമോചനം നേടിയിരുന്നില്ല ആ കാലത്ത്. അന്ന് മനോജ് ഭാര്യ ബീനയോട് ഇക്കാര്യം ചോദിക്കുകയും ചെയ്തു. എന്നാല്‍ അങ്ങനൊരു ബന്ധമില്ലെന്നാണ് രഞ്ജുഷയും പിന്നീട് മനോജും പറഞ്ഞത്. പിന്നീട് അതിനെപറ്റിയൊന്നും ചിന്തിക്കുകയോ പറയുകയോ ചെയ്തിട്ടുമില്ല. അതിനു ശേഷം രഞ്ജുഷയുടെ മരണത്തിനു പിന്നാലെയാണ് മനോജ് ശ്രീലകവുമായി ഫോണില്‍ സംസാരിച്ചത്. അപ്പോഴാണ് രഞ്ജുഷയുടെ ആത്മഹത്യയ്ക്ക് പിന്നില്‍ നടന്നത് നിസാരമായ പ്രശ്നങ്ങള്‍ മാത്രമാണെന്ന് അറിഞ്ഞത്.
പിറന്നാള്‍ ദിവസമായിരുന്നു രഞ്ജുഷയുടെ ആത്മഹത്യ. അതിനെ ചൊല്ലി അവര്‍ തമ്മില്‍ അതിനെ ചൊല്ലി പ്രശ്നങ്ങളും ഉണ്ടായി. പുലര്‍ച്ചെ ഷൂട്ടിംഗിന് പോകാനുള്ളതിനാല്‍ തന്നെ മനോജ് രഞ്ജുഷയെ പിറന്നാള്‍ ആശംസ അറിയിക്കുവാന്‍ മറന്നു പോയി. എന്നാല്‍ രഞ്ജുഷ മനോജിന്റെ ആശംസകള്‍ക്കായി കാത്തിരിക്കുകയും ആയിരുന്നു. പിന്നെ താന്‍ മറന്നു പോയെന്നും അതിനു സോറി പറയുകയും ചെയ്തു. എന്നാല്‍ രഞ്ജുഷ അതു വിട്ടില്ല. പിന്നാലെ രണ്ടുപേരും തമ്മില്‍ ചില വഴക്കുകള്‍ ഉണ്ടായി. ഷൂട്ടിങ്ങ് തിരക്കിനെ തുടര്‍ന്ന് മനോജ് ലൊക്കേഷനിലേക്ക് പോവുകയും ചെയ്തു. പോകുന്ന വഴിയിലും ഫോണ്‍ വിളിച്ച് വഴക്ക് നടന്നു. പിന്നീട് ചിത്രീകരണ തിരക്കിലായതിന് ശേഷം അദ്ദേഹത്തിന് ഫോണ്‍ നോക്കാനുള്ള സമയവും കിട്ടിയില്ല.
കുറച്ച് സമയത്തിന് ശേഷം തിരിച്ച് വിളിച്ചപ്പോള്‍ രഞ്ജുഷ ഫോണ്‍ എടുത്തിരുന്നില്ല. അതിനു പിന്നാലെയാണ് ഷൂട്ടിംഗിന് എത്തിയില്ലായെന്നു പറഞ്ഞ് ആനന്ദരാഗം സീരിയലിന്റെ അണിയറ പ്രവര്‍ത്തകരും ഫോണ്‍ ചെയ്തു തുടങ്ങിയത്. ഇതോടെ ഫ്ലാറ്റിലെ സെക്യൂരിറ്റിയെ കൊണ്ട് വിളിപ്പിച്ചു. രക്ഷയില്ലെന്ന് കണ്ടതോടെയാണ് മനോജ് ഫ്ലാറ്റിലേക്ക് പോകുന്നതും അവിടെ ചെന്ന് ബാല്‍ക്കണിയിലൂടെ കയറി നോക്കുമ്പോള്‍ തൂങ്ങി നില്‍ക്കുന്നതായി കണ്ടതും. ഇതായിരുന്നു അന്ന് അവര്‍ക്കിടയില്‍ സംഭവിച്ചത് എന്നാണ് നടന്‍ മനോജ് കുമാര്‍ വ്യക്തമാക്കുന്നത്. മാത്രമല്ല, രഞ്ജുഷയെ അവസാനമായി കാണാന്‍ പോയപ്പോഴുണ്ടായ അനുഭവവും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
'തനിക്ക് സങ്കടമല്ല, അമര്‍ഷമാണ് രഞ്ജുഷയോട് തോന്നിയത്. പക്ഷെ തകര്‍ന്നു പോയത് രഞ്ജുഷയുടെ മകളെ കണ്ടപ്പോഴാണ്. ആ കുഞ്ഞിനെ കണ്ടപ്പോള്‍ എന്റെ കുഞ്ഞിനെയാണ് ഓര്‍മ വന്നത്. അവളുടെ അച്ഛന്‍ അമ്മയെ ഒക്കെ കണ്ടപ്പോള്‍ സങ്കടം തോന്നി. അതെന്നെ തകര്‍ത്തു. അഹങ്കാരം കൊണ്ടാണ് അത് ചെയ്യുന്നത്. ആത്മഹത്യയെ കുറ്റം പറയില്ല. ഒരു വഴിയുമില്ലാതെ ആത്മഹത്യ ചെയ്യുന്നവരെ കുറ്റം പറയില്ല. പക്ഷേ, രഞ്ജുഷയ്ക്ക് സാമ്പത്തികമായ മറ്റൊരു പ്രശ്നവുമുണ്ടായിരുന്നില്ല. ആ കുഞ്ഞിനെ ഓര്‍ക്കാതെ ആരോടോ ഉള്ള ദേഷ്യം കൊണ്ടാണ് പോയത്. രഞ്ജുഷയുടെ മരണത്തിന് ഉത്തരവാദി രഞ്ജുഷ തന്നെയാണ്. മനോജിനെ എല്ലാരും സംരക്ഷിക്കുന്നുവെന്നു പലരും പറയുന്നു. അങ്ങനെ ഒന്നുമില്ല. കേസെല്ലാം അതിന്റേതായ രീതിയില്‍ നടക്കുന്നുണ്ട് എന്നും മനോജ് വ്യക്തമാക്കിയിട്ടുണ്ട്.
ഞാന്‍ ഇതെല്ലാം പറഞ്ഞതുകൊണ്ട് പലര്‍ക്കും എന്നോട് ദേഷ്യം തോന്നാം. എന്നിരുന്നാലും പറയാനുള്ളത് ഞാന്‍ പറയുകയാണ്. എപ്പോഴും ദാമ്പത്യ ജീവിതത്തില്‍ ഒരു അച്ചടക്കം വേണം. അതാണ് നമ്മുടെ ജീവിതം തകര്‍ക്കുന്നത്. പണത്തിനോടും കാമത്തിനോടും ആര്‍ത്തി പിടിച്ച് നാം പോകരുത്. നമുക്ക് അവകാശപ്പെടാത്ത സ്‌നേഹം പിടിച്ച് വാങ്ങാനോ തട്ടിയെടുക്കാനോ പോകരുത്. അങ്ങനെ പോയാല്‍ നമ്മളെ അവസാനം കാത്തിരിക്കുന്നത് ദുരന്തം മാത്രമായിരിക്കും' എന്നും മനോജ് കൂട്ടിച്ചേര്‍ത്തു.
0 Comments