സ്വന്തം ലേഖകൻ
തിരുവനന്തപുരം : അസമയത്തെ വെടിക്കെട്ട് വിലക്കിക്കൊണ്ടുള്ള കോടതി ഉത്തരവിനെതിരെ സര്‍ക്കാര്‍ അപ്പീല്‍ നല്‍കും. ദേവസ്വം ബോര്‍ഡുകളും സര്‍ക്കാരും അപ്പീല്‍ നല്‍കുമെന്ന് ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന്‍ പറഞ്ഞു. അപ്പീല്‍ നല്‍കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പരിശോധിച്ചു വരികയാണ്.
കോടതി വിധി പരിശോധിച്ചതിന്റെ അടിസ്ഥാനത്തില്‍ ഉത്തരവിനെതിരെ എല്ലാ ദേവസ്വം ബോര്‍ഡുകളും അപ്പീല്‍ നല്‍കാന്‍ പ്രാഥമികമായി തീരുമാനിച്ചിട്ടുണ്ട്. ക്ഷേത്രങ്ങളും ട്രസ്റ്റികളുമെല്ലാം നടത്തുന്ന ദേവാലയങ്ങളിലെല്ലാം അസമയത്തുള്ള വെടിക്കെട്ട് ഒഴിവാക്കണമെന്നാണ് കോടതി പറഞ്ഞിട്ടുള്ളത്.
ആ സമയക്രമം എന്താണ് തുടങ്ങിയ ഡീറ്റെയില്‍സ് കിട്ടിയില്ല. എന്തു തന്നെയായാലും പൂര്‍ണമായും വെടിക്കെട്ടില്ലാതെ നമ്മുടെ ക്ഷേത്രങ്ങളില്‍ ഉത്സവങ്ങള്‍ നടത്തുക എന്നത് വലിയ പ്രയാസം ഉണ്ടാക്കുന്ന കാര്യമാണ് എന്നും മന്ത്രി രാധാകൃഷ്ണന്‍ പറഞ്ഞു.
0 Comments