banner

അതിര്‍ത്തിയിലെ പാക് വെടിവയ്പ്പ്!, ഒരു ബിഎസ്എഫ് ജവാന് വീരമൃത്യു, ഏറ്റുമുട്ടലുണ്ടായത് ഇന്ത്യൻ സൈന്യവും പാകിസ്താന്‍ റേഞ്ചേഴ്‌സും തമ്മിൽ


സ്വന്തം ലേഖകൻ
ജമ്മു : അതിർത്തിയിൽ ഇന്ത്യൻ സൈന്യവും പാകിസ്ഥനിലെ അര്‍ധ സൈനിക വിഭാഗമായ പാകിസ്താന്‍ റേഞ്ചേഴ്‌സും തമ്മിൽ ഏറ്റുമുട്ടി. വെടിവെപ്പില്‍ ഒരു ബി.എസ്.എഫ്. ജവാന് വീരമൃത്യു. ജമ്മു കശ്മീരിലെ സാംബ ജില്ലയില്‍ രാംഘര്‍ സെക്ടറില്‍ അന്താരാഷ്ട്ര അതിര്‍ത്തിയിലായിരുന്നു സംഭവം. ബി.എസ്.എഫ്. ഔട്ട്‌പോസ്റ്റുകളെ ലക്ഷ്യമിട്ടായിരുന്നു വെടിവെപ്പ്.

24 ദിവസത്തിനിടെ മൂന്നാം തവണയാണ് പാകിസ്താന്‍ റേഞ്ചേഴ്‌സ് വെടിനിര്‍ത്തല്‍ ലംഘിക്കുന്നത്. വെടിയേറ്റ ബി.എസ്.എഫ്. ജവാനെ ആദ്യം പ്രാദേശിക ആശുപത്രയിലും പിന്നീട് ജമ്മുവിലെ ജി.എം.സി. ആശുപത്രിയിലും പ്രവേശിപ്പിച്ചു. പിന്നീട് മരണത്തിന് കീഴടങ്ങുകയായിരുന്നു.

Post a Comment

0 Comments