സ്വന്തം ലേഖകൻ
കോഴിക്കോട് : പലസ്തീന്‍ വിഷയം സിപിഐഎം രാഷ്ട്രീയമായി ദുരുപയോഗം ചെയ്യുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. ആത്മവിശ്വാവാസം നഷ്ടപ്പെട്ടതുകൊണ്ടാണ് ലീഗിന്റെ പുറകെ നടക്കുന്നത്. സിപിഐഎം റാലിയില്‍ ഒരു ലീഗുകാരന്‍ പോലും പങ്കെടുക്കില്ലെന്ന് വി.ഡി സതീശന്‍ പറഞ്ഞു.
സിപിഎമ്മിനേക്കാള്‍ ശക്തമായി പ്രവര്‍ത്തിക്കുന്ന കേഡര്‍ പാര്‍ട്ടിയാണ് ലീഗ്. ലീഗ് ഒരു തീരുമാനമെടുത്താല്‍ താഴത്തട്ടിലുള്ള അണികള്‍ പോലും ആ തീരുമാനത്തിനൊപ്പം നില്‍ക്കും. ലീഗിന്റെ തീരുമാനം ധിക്കരിച്ച് ഒരു ലീഗുകാരനും സിപിഐഎം റാലിയില്‍ പങ്കെടുക്കില്ല. കോണ്‍ഗ്രസിനെ ക്ഷണിക്കാത്ത പരിപാടിയില്‍ പങ്കെടുക്കില്ലെന്ന് ലീഗ് മുന്‍പും നിലപാട് വ്യക്തമാക്കിയിട്ടുള്ളതാണെന്നും അദ്ദേഹം പറഞ്ഞു.
സര്‍ക്കാരിന്റെ ജനപിന്തുണ ഗണ്യമായി താഴേക്ക് പോവുകയാണെന്ന് ഇടത് മൂന്നാനി തിരിച്ചറിഞ്ഞു. ഇടതുമുന്നണിയുടെ ആത്മവിശ്വാസം നഷ്ടപ്പെട്ടതുകൊണ്ടാണ് ലീഗിന് പിന്നാലെ നടക്കുന്നത്.
കോണ്‍ഗ്രസില്‍ ആശങ്കയില്ല. ലീഗിന് ഒരു ക്ഷണം ലഭിക്കുകയും മുതിര്‍ന്ന നേതാക്കള്‍ അടക്കം ചര്‍ച്ച ചെയ്തു മണിക്കൂറുകള്‍ക്കകം തീരുമാനം പ്രഖ്യാപിക്കുകയും ചെയ്തു. സിപിഎമ്മിന്റെ ജാള്യത മറയ്ക്കാനാണ് അനാവശ്യ കാര്യങ്ങള്‍ ഉന്നയിക്കുന്നതെന്നും പ്രതിപക്ഷ നേതാവ്.
പലസ്തീന്‍ വിഷയത്തോടുള്ള സിപിഐഎമ്മിന്റെ ആത്മാര്‍ത്ഥതയും ഇതോടെ പുറത്തുവന്നു. രാഷ്ട്രീയ ലക്ഷ്യമാണ് സിപിഐഎമ്മിനുള്ളത്. പലസ്തീനെ അനുകൂലിക്കാന്‍ വേണ്ടിയല്ല പരിപാടി നടത്തുന്നത്.
രാഷ്ട്രീയമായ ആശയക്കുഴപ്പങ്ങള്‍ സൃഷ്ടിക്കുക, അതുവഴി രാഷ്ട്രീയ ലാഭം ഉണ്ടാക്കുകയാണ് സിപിഐഎമ്മിന്റെ ലക്ഷ്യം. അക്ഷരാര്‍ത്ഥത്തില്‍ പലസ്തീന്‍ വിഷയം സിപിഐഎം ദുരുപയോഗം ചെയ്യുകയാണെന്നും വി.ഡി സതീശന്‍ ആരോപിച്ചു.
0 Comments