സ്വന്തം ലേഖകൻ
റിലീസിനൊരുങ്ങിയ സൈജു കുറുപ്പിന്റെ പൊറാട്ട നാടകം എന്ന സിനിമയ്ക്ക് വിലക്ക്. പകര്‍പ്പവകാശ നിയമ ലംഘനത്തിന്റെ അടിസ്ഥാനത്തിലാണ് എറണാകുളം ഫസ്റ്റ് ക്ലാസ് അഡീഷണല്‍ ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് കോടതിയുടെ വിധി വന്നത്. സംവിധായകന്‍ വിവിയന്‍ രാധാകൃഷ്ണനും നിര്‍മാതാവ് അഖില്‍ ദേവുമാണ് പരാതിക്കാര്‍.
വിവിയന്‍ രാധാകൃഷ്ണന്റേതാണ് ഈ ചിത്രത്തിന്റെ തിരക്കഥയെന്നാണ് പരാതിക്കാരുടെ വാദം. ശുഭം എന്നാണ് തിരക്കഥയ്ക്കിട്ട പേര്. ഇത് സിനിമയാക്കാന്‍ അഖില്‍ദേവിന് മുമ്പ് തന്നെ വിവിയന്‍ കൈമാറിയെന്നും നായകവേഷം ചെയ്യാനായി അഖില്‍ദേവ് മുഖേനേ വിവിയന്‍ രാധാകൃഷ്ണന്‍ നടന്‍ സൈജു കുറുപ്പുമായി സംസാരിച്ചിരുന്നെന്നും ഇവര്‍ പറയുന്നു.
സൈജു കുറുപ്പിന് വായിക്കാനായി അയച്ചു കൊടുത്ത തിരിക്കഥയാണ് ഇപ്പോള്‍ സുനീഷ് വരനാടിന്റെ തിരക്കഥയില്‍ പൊറാട്ടു നാടകമെന്ന പേരില്‍ സിനിമയായതെന്നാണ് ആരോപണം. വിവിയന്‍ രാധാകൃഷ്ണന് ഈ സിനിമ സംവിധാനം ചെയ്യണം എന്നുണ്ടായിരുന്നു. അതിന്റെ ചര്‍ച്ചകള്‍ നടന്നു. തിരക്കഥയുടെ റൈറ്റ്‌സ് തന്റെ കൈയിലാണെന്ന് സൈജുവിന് ഉള്‍പ്പെടെ അറിയില്ലായിരുന്നുവെന്നും അഖില്‍ദേവ് പറയുന്നു.
0 Comments