Latest Posts

റാലിക്കിടയില്‍ പ്രധാനമന്ത്രിയുടെ ശ്രദ്ധകിട്ടാൻ ലൈറ്റ് ടവറിന് മുകളില്‍ കയറി യുവതി!, ‘മോളെ താഴേയ്ക്ക് ഇറങ്ങൂ’ എന്ന് അഭ്യർഥിച്ച് മോദി, പ്രശ്നങ്ങള്‍ പരിഹരിക്കുമെന്ന് പ്രധാനമന്ത്രിയുടെ ഉറപ്പ്


സ്വന്തം ലേഖകൻ
ഹൈദരാബാദ് : തെലങ്കാനയില്‍ റാലിക്കിടയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് സംസാരിക്കാനായി ഒരു യുവതി കണ്ടെത്തിയ വഴി ലൈറ്റ് ടവറിനു മുകളില്‍ കയറുക എന്നതാണ്.

പ്രധാനമന്ത്രിയുടെ ശ്രദ്ധ ആകര്‍ഷിക്കാനും തന്റെ പ്രശ്‌നങ്ങള്‍ അദ്ദേഹത്തോട് സംസാരിക്കാനുമാണ് ലൈറ്റ് ടവറില്‍ കയറിയത്. ഇത് ശ്രദ്ധയില്‍പ്പെട്ട പ്രധാനമന്ത്രി നരേന്ദ്ര മോദി ഉടൻ തന്നെ ടവറില്‍ നിന്ന് ഇറങ്ങാൻ യുവതിയോട് അഭ്യര്‍ത്ഥിച്ചു. ഇതിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

പ്രധാനമന്ത്രി സംസാരിക്കുന്നതിനിടയില്‍ ഒരു സ്ത്രീ ഉയരമുള്ള ലൈറ്റ് ടവറില്‍ കയറുന്നതും പ്രധാനമന്ത്രി ആ സ്ത്രീയോട് ഇറങ്ങാൻ നിര്‍ദ്ദേശിക്കുന്നതും ദൃശ്യങ്ങളില്‍ കാണാന്‍ സാധിക്കും. ‘മോളെ താഴേയ്ക്ക് ഇറങ്ങൂ ,ഞാൻ നിങ്ങളോടൊപ്പമുണ്ട്. അവിടെ നില്‍ക്കുന്നത് നല്ലതല്ല. ഒരു ഷോര്‍ട്ട് സര്‍ക്യൂട്ട് ഉണ്ടാകാം. ഞാൻ നിങ്ങള്‍ക്കായി വന്നതാണ്. ഞാൻ നിങ്ങളെ കേള്‍ക്കും,’ എന്ന് മോദി പറയുന്നതും വീഡിയോയിലുണ്ട്.

പ്രശ്നങ്ങള്‍ പരിഹരിക്കുമെന്ന പ്രധാനമന്ത്രിയുടെ ഉറപ്പിനെ തുടര്‍ന്ന് യുവതി ലൈറ്റ് ടവറില്‍ നിന്ന് ഇറങ്ങി.

0 Comments

Headline