സ്വന്തം ലേഖകൻ
തിരുവനന്തപുരം : സഹകരണ സംഘങ്ങള്‍ പേരിനൊപ്പം 'ബാങ്ക്' എന്ന് ചേര്‍ക്കുന്നതിനെ എതിര്‍ത്ത് റിസര്‍വ് ബാങ്കിന്റെ മുന്നറിയിപ്പ്. ബാങ്കിംഗ് റെഗുലേഷന്‍ നിയമം ചില സഹകരണ സംഘങ്ങള്‍ ലംഘിക്കുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഇടപാടുകാര്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കുന്നതെന്ന് ആര്‍ ബി ഐ പത്രങ്ങളിലൂടെ നല്‍കിയ പരസ്യത്തില്‍ പറയുന്നു.
സഹകരണ സംഘങ്ങളില്‍ ചിലത് ബാങ്കിംഗ് റെഗുലേഷന്‍ നിയമത്തിലെ സെക്ഷന്‍ 7 ലംഘിച്ച് ബാങ്ക് എന്ന വാക്ക് ഉപയോഗിക്കുന്നതായി കണ്ടെത്തിയെന്ന് ആര്‍ ബി ഐ അറിയിപ്പില്‍ വ്യക്തമാക്കുന്നു. ചില സഹകരണ സംഘങ്ങള്‍ അംഗങ്ങള്‍ അല്ലാത്തവരില്‍ നിന്നും നിക്ഷേപം സ്വീകരിക്കുന്നുണ്ട്.
ഇത്തരം നിക്ഷേപങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കില്ലെന്നും ആര്‍ ബി ഐയുടെ മുന്നറിയിപ്പുണ്ട്. പണം നിക്ഷേപിക്കുന്ന സഹകരണ സംഘങ്ങള്‍ക്ക് ബാങ്കിംഗ് ലൈസന്‍സ് ഉണ്ടോയെന്ന് ഇടപാടുകാര്‍ ഉറപ്പാക്കണമെന്നും ആര്‍ ബി ഐ നിര്‍ദേശിച്ചിട്ടുണ്ട്.
0 Comments