സ്വന്തം ലേഖകൻ
കൊച്ചി : സംസ്ഥാനത്തെ ആരാധനാലയങ്ങളില്‍ അസമയത്ത് വെടിക്കെട്ട് നിരോധിച്ച് ഹൈക്കോടതി.
വെടിക്കെട്ട് നടക്കുന്നില്ലെന്ന് അതത് ജില്ല കലക്ടര്‍മാര്‍ ഉറപ്പുവരുത്തണമെന്നും കോടതി നിര്‍ദേശിച്ചു.
ഉത്തരവിന് ശേഷവും വെടിക്കെട്ട് നടത്തിയാല്‍ കോടതി അലക്ഷ്യ നടപടി സ്വീകരിക്കും.
ആരാധനാലയങ്ങളില്‍ അനധികൃതമായി സൂക്ഷിച്ചിട്ടുള്ള വെടിക്കെട്ട് സാമിഗ്രികള്‍ പിടിച്ചെടുക്കണമെന്നും പൊലീസിനും കലക്ടര്‍മാര്‍ക്കും കോടതി നിര്‍ദേശം നല്‍കി. ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റെതാണ് ഇടക്കാല ഉത്തരവ്.
വെടിക്കെട്ട് ശബ്ദം പരിസ്ഥിതി മലിനീകരണങ്ങള്‍ക്കും ജനങ്ങള്‍ക്ക് ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാക്കുന്നുവെന്നും ചൂണ്ടിക്കാട്ടിയാണ് നിരോധനം. മരട് ക്ഷേത്രത്തില്‍ വെടിക്കെട്ട് നിരോധിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ ജസ്റ്റിസ് അമിത് റാവല്‍ ആണ് ഉത്തരവ് പുറപ്പെടുവിച്ചത്.
0 Comments