സ്വന്തം ലേഖകൻ
മലയാളികള്‍ക്ക് പ്രിയങ്കരനാണ് ഷൈന്‍ ടോം ചാക്കോ. അടുത്തിടെ നടന്‍ പ്രണയത്തിലാണെന്ന വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. താരം തന്റെ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച ചിത്രമായിരുന്നു ഇതിന് കാരണം. ഒരു പെണ്‍കുട്ടിക്കൊപ്പം റൊമാന്റിക് പോസില്‍ നില്‍ക്കുന്ന ചിത്രമായിരുന്നു താരം പങ്കുവച്ചത്. ഇതോടെയാണ് ഷൈന്‍ പ്രണയത്തിലാണെന്ന വാര്‍ത്തകള്‍ എത്തിയത്. ഈ പെണ്‍കുട്ടി ആരാണ് എന്നായിരുന്നു ആരാധകരുടെ സംശയം. ഇപ്പോഴിതാ, തന്റെ പുതിയ സിനിമ ‘ഡാന്‍സ് പാര്‍ട്ടി’യുടെ ഓഡിയോ ലോഞ്ചില്‍ താരത്തോടൊപ്പം എത്തിയിരിക്കുകയാണ് ഈ പെണ്‍കുട്ടി. ഉടന്‍ വിവാഹിതരാവുന്ന ആളുകളെന്ന് വിളിച്ചാണ് ഷൈനിനെയും കൂട്ടുകാരിയെയും ചിത്രത്തിന്റെ സംവിധായകനായ സോഹന്‍ സീനുലാല്‍ വേദിയിലേക്ക് ക്ഷണിച്ചത്.
വേദിയില്‍ നിന്നുള്ള ഇരുവരുടെയും വീഡിയോ റീല്‍സിലും ഷോര്‍ട്ട്‌സിലുമൊക്കെ വൈറല്‍ ആവുന്നുണ്ട്. ഷൈന്‍ ചേട്ടാ എന്നാ കല്യാണം? ആളെ ഒന്ന് പരിചയപ്പെടുത്താമോ? എന്ന ചോദ്യങ്ങള്‍ക്ക് ആളോട് തന്നെ ചോദിക്ക് എന്നായിരുന്നു ഷൈനിന്റെ മറുപടി.
പേരെന്താ എന്ന ചോദ്യത്തിന് സ്വതസിദ്ധമായ രീതിയില്‍ പേരയ്ക്ക എന്നും ഷൈന്‍ ചിരിയോടെ മറുപടി പറഞ്ഞു. ‘തനു’ എന്നാണ് കുട്ടിയുടെ പേരെന്ന് മാത്രം ഷൈന്‍ പറയുകയുണ്ടായി. തനൂജ എന്നാണ് ഈ പെണ്‍കുട്ടിയുടെ പേര്. സ്വന്തം ഇന്‍സ്റ്റഗ്രാം പേജിലൂടെ തനൂജക്കൊപ്പമുള്ള വീഡിയോ ഷൈന്‍ ടോം പങ്കുവച്ചിട്ടുണ്ട്.
ഷൈന്‍ ടോമിന്റെ സ്‌റ്റൈലിസ്റ്റ് ആയ സബി ക്രിസ്റ്റിയും ഇരുവരും ഒന്നിച്ചുള്ള ഫോട്ടോകള്‍ ഷൈന്‍ ടോമിനെ ടാഗ് ചെയ്ത് പോസ്റ്റ് ചെയ്തിട്ടുണ്ട്. ലവ് സ്‌മൈലിയാണ് ചിത്രത്തിന് അടിക്കുറിപ്പായി നല്‍കിയിരിക്കുന്നത്. താരങ്ങളും ആരാധകരുടമക്കം നിരവധിപ്പേരാണ് ഇരുവര്‍ക്കും ആശംസകള്‍ അറിയിച്ചുകൊണ്ട് എത്തുന്നത്.
0 Comments