സ്വന്തം ലേഖകൻ
ഡൽഹി : ഉത്സവ സീസണിലെ പടക്ക നിയന്ത്രണം ഡൽഹിക്ക് മാത്രമല്ല, മുഴുവൻ സംസ്ഥാനങ്ങൾക്കും ബാധകമാണെന്ന് സുപ്രീം കോടതി.
വായു, ശബ്ദ മലിനീകരണം കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട സുപ്രീം കോടതിയുടെ മുൻ ഉത്തരവുകൾ പാലിക്കാൻ രാജസ്ഥാൻ സംസ്ഥാനത്തിന് നിർദ്ദേശം നൽകണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി പരിഗണിക്കവെയാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്.
ജസ്റ്റിസുമാരായ എ എസ് ബൊപ്പണ്ണ, എം എം സുന്ദ്രേഷ് എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. പടക്കങ്ങളിൽ ബേരിയവും നിരോധിത രാസവസ്തുക്കളും ഉപയോഗിക്കുന്നതിനെതിരെയുള്ള മുൻ നിർദ്ദേശങ്ങൾ രാജ്യത്തുടനീളം ബാധകമാണെന്ന് കോടതി പറഞ്ഞു.
0 Comments