banner

വഴി തർക്കം പരിഹരിക്കാനെത്തിയപ്പോൾ മർദ്ദനം!, വീട്ടുകാർ അക്രമിച്ചത് അളവെടുപ്പിന് എത്തിയ പഞ്ചായത്ത് വനിതാ അസിസ്റ്റന്റ്‌ സെക്രട്ടറിയെ, രാത്രി വൈകിയും സർക്കാർ ജീവനക്കാരിയുടെ പ്രതിഷേധം


സ്വന്തം ലേഖകൻ
പാലക്കാട് : വടവന്നൂർ പഞ്ചായത്ത് വനിതാ അസിസ്റ്റന്റ്‌ സെക്രട്ടറി മിനിയ്ക്ക് നേരെ മർദ്ദനം. വഴി തർക്കത്തെ തുടർന്നുള്ള സ്ഥലം അളവെടുപ്പിന് എത്തിയപ്പോഴാണ് സംഭവം. വീട്ടുകാരുടെ കയ്യേറ്റത്തെ തുടർന്ന് വടവന്നൂർ പഞ്ചായത്ത് അസിസ്റ്റന്റ്‌ സെക്രട്ടറി റോഡിലിരുന്ന് പ്രതിഷേധിച്ചു.

പൊലീസ് സ്ഥലത്ത് എത്തിയിട്ടും കോൺഗ്രസ് നേതാവായ പഞ്ചായത്ത് പ്രസിഡന്റിന്റെ ഇടപെടലിനെ തുടർന്ന് നീതി ലഭിച്ചില്ലെന്ന് അസിസ്റ്റന്റ് സെക്രട്ടറി പറഞ്ഞു. വീട്ടുകാർക്ക് അനുകൂലമയാണ് നിലപാട് എടുത്തത് ഇതിനെതിരായാണ് രാത്രിയിലും പ്രതിഷേധം നടത്തിയത്.

പഞ്ചായത്ത് ഭരണ സമിതിയുടെ ഇടപെടലാണ് കയ്യേറ്റകാർക്ക് തുണയായി നിൽക്കുന്നതെന്നും മിനി പറഞ്ഞു. സംഭവത്തിൽ മിനിയുടെ മകളുടെ പരാതിയിൽ കണ്ടാൽ അറിയാവുന്ന രണ്ട് സ്ത്രീകൾക്ക് എതിരെ കൊല്ലങ്കോട് പൊലീസ് കേസെടുത്തു. ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് മിനി ബോധരഹിതയായി. നാട്ടുകാരും പൊലീസും ചേർന്ന് ഇവരെ ആശുപത്രിയിലേക്ക് മാറ്റി.

Post a Comment

0 Comments