സ്വന്തം ലേഖകൻ
പട്‌ന : പങ്കാളിയില്‍ നിന്നും ഗര്‍ഭം ധരിക്കാന്‍ സാധ്യതയില്ലാത്ത സ്ത്രീകളെ ഗര്‍ഭം ധരിപ്പിച്ചാല്‍ 13 ലക്ഷം രൂപ നല്‍കുമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ്. നിരവധി പുരുഷന്മാരാണ് തട്ടിപ്പ് സംഘത്തിന്റെ കെണിയില്‍ പെട്ടത്. ശാരീരിക ബന്ധം കഴിഞ്ഞ് ഗര്‍ഭം ധരിച്ചില്ലെങ്കില്‍ അഞ്ചുലക്ഷം രൂപ സമാശ്വാസമായി ലഭിക്കുമെന്നും സംഘം പറയുന്നു.
ബിഹാറില്‍ തട്ടിപ്പ് സംഘത്തിലെ എട്ട് പേര്‍ പിടിയിലായി. തട്ടിപ്പ് സംഖ്യം ഓണ്‍ലൈന്‍ പരസ്യങ്ങള്‍ വഴിയാണ് യുവാക്കളെ കെണിയില്‍ വീഴ്ത്തുന്നത്. പിടിക്കപ്പെട്ട പ്രതികളില്‍ നിന്നും നിരവധി രേഖകളും പോലീസ് കണ്ടെത്തി. പങ്കാളിയില്‍ നിന്നും ഗര്‍ഭം ധരിക്കാത്ത സ്ത്രീകളെ ഗര്‍ഭം ധരിപ്പിക്കുന്നതാണ് ജോലിയെന്ന് സംഘം പറയുന്നു. പിന്നീട് 799 രൂപ രജിസ്‌ട്രേഷന്‍ ഫീസായി ആവശ്യപ്പെടും.
തുടര്‍ന്ന് സംഘം സ്ത്രീകളുടെ ചിത്രങ്ങള്‍ അയച്ച് നല്‍കുകയും ഇഷ്ടമുള്ള സ്ത്രീകളെ തിരഞ്ഞെടുത്ത് ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെട്ടാല്‍ മതിയെന്ന് അറിയിക്കും. തുടര്‍ന്ന് ഇഷ്ടപ്പെട്ട സ്ത്രീയെ തിരഞ്ഞെടുത്താല്‍ 5000 മുതല്‍ 20000 വരെ സംഘം ആവശ്യപ്പെടും. ഈ പണം കൂടി ലഭിച്ചാല്‍ പിന്നെ തട്ടിപ്പുകാരെ കുറിച്ച് പിന്നിട് വിവരം ഉണ്ടാകില്ല.
അതേസമയം തട്ടിപ്പില്‍ പെട്ട ചിലര്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. പ്രധാന കുറ്റവാളിയെ ഇതുവരെ കണ്ടെത്തുവാന്‍ പോലീസിന് സാധിച്ചിട്ടില്ല.
0 Comments