banner

ആലപ്പുഴയിൽ ഒന്നര വയസ്സുകാരനെ ക്രൂരമായി മർദ്ദിച്ച് അമ്മയും സുഹൃത്തും


സ്വന്തം ലേഖകൻ
ആലപ്പുഴ : ഒന്നര വയസ്സുകാരനെ അമ്മയും സുഹൃത്തും ചേർന്ന് ക്രൂരമായി മർദ്ദിച്ചു. കുത്തിയതോട് സ്വദേശി ബിജുവിന്റെ മകൻ കൃഷ്ണജിത്തിനെയാണ് അമ്മയും സുഹൃത്തും ചേർന്ന് മർദ്ദിച്ചത്. മർദ്ദനമേറ്റ കുഞ്ഞിനെ വണ്ടാനം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ പോലീസ് കേസെടുത്തിട്ടുണ്ട്.

ദീപയുടെ സുഹൃത്തായ തിരുവിഴ സ്വദേശി കൃഷ്ണകുമാറാണ് കുട്ടിയെ മർദ്ദിച്ചത്. മർദ്ദനത്തിൽ കുഞ്ഞിന്റെ കൈയ്യുടെ അസ്ഥിക്ക് പൊട്ടലുണ്ടായി. ദേഹമാസകലം ചൂരലുകൊണ്ട് അടിച്ച പാടുകളാണ്. അമ്മ ദീപയ്‌ക്ക് ഒപ്പമായിരുന്നു കൃഷ്ണജിത്ത് താമസിച്ചിരുന്നത്.

മർദ്ദിച്ച ശേഷം ദീപയും സുഹൃത്തും കുഞ്ഞിനെ അച്ഛന്റെ വീട്ടിൽ ഏൽപ്പിക്കുകയായിരുന്നു. തുടർന്നാണ് കുട്ടിയുടെ ദേഹത്ത് മർദ്ദനമേറ്റ പാടുകൾ കണ്ടെത്തിയത്.

Post a Comment

0 Comments